പാലക്കാട്ടും താരമായി ആലത്തൂരിന്റെ രമ്യ
പാലക്കാട്: മൂന്നാം നിലയില്‍നിന്ന് വനിതാ ജീവനക്കാരി രമ്യ ഹരിദാസിന് ഇട്ടുകൊടുത്ത റോസാപ്പൂവിലുണ്ട് പാലക്കാടിന്റെ മനസ്. പാട്ടു പാടിയും ചെണ്ടക്കൊട്ടിയും ഇലത്താളമിട്ടും ഹൃദയസ്പര്‍ശിയായി പ്രസംഗിച്ചും സ്ഥാനാര്‍ഥികളിലെ താരമായ രമ്യക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പാലക്കാട് കലക്ടറേറ്റില്‍ എത്തിയപ്പോളാണ് നാടിന്റെ അംഗീകാരം പൂവായി ലഭിച്ചത്. സര്‍ക്കാരും ജീവനക്കാരും കളക്ട്രേറ്റിലെത്തിയവരുമടക്കമുള്ള നൂറുകണക്കിന് ആളുകളാണ് ആരാധനയോടെ രമ്യയെ കാണാനായി തടിച്ചു കൂടിയത്. മാധ്യമങ്ങളോട് സംസാരിച്ച് നടന്നുനീങ്ങിയ രമ്യയെ മുകളില്‍ നിന്നവര്‍ കൈവീശി കാണിച്ചും വിജയചിഹ്നം കാണിച്ചും ആശീര്‍വദിച്ചു.
ജനങ്ങള്‍ ഇങ്ങനെ തന്നെ സ്‌നേഹിക്കുന്നതാവും തന്റെ പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുന്നതിനും അപവാദ പ്രചാരണങ്ങള്‍ക്കും കാരണമെന്നും ആലത്തൂരിലെ ജനതയുടെ സ്‌നേഹം ഓരോ ദിവസവും കൂടി കൂടി വരികയാണെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."