കുട്ടികളെ തിരിച്ചയക്കല്‍: ജോസ് മാവേലി സമരം നടത്തി
കാക്കനാട്: ജനസേവശിശു ഭവനിനിലെ ഇതര സംസ്ഥാന കുട്ടികളെ ശിശുക്ഷേമ സമിതി ഇടപെട്ട് തിരിച്ചയക്കുന്നതില്‍ പ്രതിഷേധിച്ച് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിനു സമീപം ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി നിരാഹാര സമരം നടത്തി. നടന് ക്യപ്റ്റന്‍ രാജു സമരം ഉദ്ഘാടനം ചെയ്തു.
അന്യസംസ്ഥാന കുട്ടികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് നിര്‍ബന്ധിച്ച് പറഞ്ഞയക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തൂരുമാനിച്ചെന്നാണ് ജോസ് മാവേലിയുടെ ആരോപണം. ശിശുഭവന് സംരക്ഷണത്തില്‍ വര്‍ഷങ്ങളായി കേരളത്തിലെ വിവിധ സ്കൂളുകളില്‍ പഠനം നടത്തുന്ന 61 ആണ്‍കുട്ടികളെയും 44 പെണ്‍കുട്ടികളെയും അവരുടെ രക്ഷിതാക്കളുടെ സമീപത്തേക്ക് തിരിച്ചയക്കാന്‍ ആലോചിക്കുന്നത്. ഇതിന് മുമ്പും നിരവധി കുട്ടികളുടെ ഭാവി അനിശ്ചിതത്തിലാക്കി ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളെ അവരവരുടെ നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും ജോസ് മാവേലി ആരോപിച്ചു. ജനസേവയില്‍ നല്ലരീതിയില്‍ വിദ്യാഭ്യാസവും ശിക്ഷണവും ലഭിച്ച കുട്ടികളാണ് വീണ്ടും തെരുവിലായതെന്നും മാവേലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."