HOME
DETAILS

അധ്യയനത്തിന് വിട: ഇനി ആഘോഷത്തിന്റെ നാളുകള്‍

  
backup
April 02 2019 | 05:04 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%af%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%86%e0%b4%98%e0%b5%8b

മണ്ണാര്‍ക്കാട്: കൊല്ലപരീക്ഷകളവസാനിച്ച് വിദ്യാലയങ്ങള്‍ അടച്ചതോടെ ഇനി അറുപതു നാളത്തെ ആവധിക്കാലം. പത്തു മാസത്തെ അധ്യയന നാളുകള്‍ക്ക് വിരാമമിട്ട് ഇനി ആഘോഷങ്ങളുടെ അറുപതു ദിനരാത്രങ്ങള്‍. എസ്.എസ്. എല്‍.സി പരീക്ഷ നേരത്തെ അവസാനിച്ചെങ്കിലും ഒന്നുമുതല്‍ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ ശനിയാഴ്ചയോടെയാണ് അവസാനിച്ചത്. വിദ്യാലയങ്ങളെല്ലാം അടച്ചതോടെ വിദ്യാര്‍ഥികള്‍ അവധിക്കാലം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
അവധിക്കാലത്തിലെ ആഘോഷങ്ങള്‍ക്ക് മുന്‍വര്‍ഷങ്ങലെപ്പോലെ പ്രസക്തിയില്ലെങ്കിലും വര്‍ത്തമാന കാലത്ത് അവധിക്കാല മാഘോഷിക്കുന്നവരും കുറവല്ല.
പണ്ടുകാലങ്ങളില്‍ അവധിക്കാലങ്ങളില്‍ കണ്ടിരുന്ന പെട്ടിക്കടകളോ ഗ്രൗണ്ടുകളിലെ നാടന്‍കളികളും തോടുകളിലെ മീന്‍ പിടുത്തവുമെല്ലാം നൂതന സാങ്കേതിക വിദ്യകള്‍ക്കൊപ്പം പായാന്‍ തുടങ്ങിയതോടെ ജീവിതത്തിലെ ആഘോഷങ്ങള്‍ക്കും അവധിക്കാലങ്ങള്‍ക്കും പ്രസക്തിയില്ലാതായിക്കിയെന്നും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും അധീകരിച്ചതോടെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സദാസമയം നെറ്റിന്റെ ലോകത്താണിന്ന്. അതിനാല്‍ തന്നെ വീടുവിട്ടിറങ്ങി ആനന്ദ കണ്ടെത്തുന്ന കളികള്‍ക്ക് വര്‍ത്തമാനകാലത്ത് പ്രസക്തിയില്ലാതായിരിക്കുകയാണ്. എങ്കിലും നഗരങ്ങള്‍ വിട്ട് നാട്ടിന്‍പുറങ്ങളില്‍ ചെന്നാല്‍ ഇപ്പോഴും മിക്കയിടത്തും കുട്ടികള്‍ നടത്തുന്ന പെട്ടിക്കടകളും നാടന്‍ കളികളുമൊക്കെ അവധിക്കാലത്തെ കാഴച്കള്‍ക്ക മോടി കൂട്ടുന്നു. അവധിക്കാലങ്ങളില്‍ ടൂര്‍ പോകുന്ന വരുടെ ബന്ധുവീടുകളില്‍ പോകുന്നവരും ഇന്ന് വളരെ വിരളമാണ്. സോഷ്യല്‍ മീഡിയകളില്‍ സദാസമയം ഉല്ലാംസ കണ്ടെത്തുന്ന യുവതലമുറകള്‍ക്ക ഭൂതകാലത്തെ പറ്റി ചിന്തിക്കാന്‍ സമയമില്ല.
അവധിക്കാലത്ത് മണ്ണ് ചുട്ടും ഇളനീര്‍ പന്തലുകളും മിഠായികടകളുമൊക്കെ നടത്തി ആഘോഷിച്ചവര്‍ ഇന്നില്ല. അറുപതുനാളത്തെ അവധിക്കാലം ആര്‍ക്കോ വേണ്ടി ചെലവഴിക്കുന്ന ന്യൂജെന്‍ സമൂഹമാണ്.
ലഹരിയെയും മറ്റും പിടിയിലമരുന്ന വര്‍ത്തമാനകാലത്തെ തലമുറകള്‍ക്കിടയില്‍ ഭൂതകാലങ്ങളില്‍ കണ്ടുവന്നിരുന്ന അവധിക്കാല കാഴ്ചകള്‍ ഓര്‍മകള്‍ മാത്രമാണ്. ഫലമോ അറുപതുനാളത്തെ അവധിക്കാലം എങ്ങിനെയെങ്കിലും തള്ളിനീക്കുന്ന ഒരു സമൂഹം നമുക്കു മുന്നില്‍ കാഴ്ചകളാവുമ്പോള്‍ നമ്മള്‍ കണ്ടുമറന്ന ആ പഴയ അവധിക്കാലങ്ങള്‍ ഓര്‍മകള്‍ മാത്രമാവുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago
No Image

 റെയ്ഡ് സി.പി.എം-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ്ഹൗസില്‍: വി.ഡി സതീശന്‍

Kerala
  •  a month ago
No Image

'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെ; പൊലിസിന് വാട്‌സ് ആപ്പിന്റെ മറുപടി

Kerala
  •  a month ago
No Image

മുഡ കേസില്‍ ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ധരാമയ്യ

National
  •  a month ago
No Image

നിങ്ങളുടെ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ 15 മുതല്‍ 'തെളിമ' പദ്ധതി 

Kerala
  •  a month ago
No Image

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമെന്നും എന്റെ ശരീര  പരിശോധനവരെ നടത്തിയെന്നും ഷാനിമോള്‍ ഉസ്മാന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി;  പ്രതിരോധ മന്ത്രി ഗാലന്റിനെ പുറത്താക്കി നെതന്യാഹു, വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് 

International
  •  a month ago
No Image

സർക്കാരെ, ഈ 'വെട്ടിയ ദിനങ്ങൾ' ഞങ്ങളുടെ അന്നമാണ് !

Kerala
  •  a month ago
No Image

അടവുനയം ഗുണംചെയ്തത് കോൺഗ്രസിന്: സി.പി.എം

Kerala
  •  a month ago
No Image

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത: സമയപരിധി ദീർഘിപ്പിച്ചു

Kerala
  •  a month ago