HOME
DETAILS

ഹജ്ജ് 2020: സഊദി തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ലോകാരോഗ്യ സംഘടന, ഓരോ തീർത്ഥാടകർക്കും അനുവദിക്കുക മുൻ വർഷങ്ങളിലേക്കാളും നാല് മടങ് സ്ഥലം

  
backup
June 25 2020 | 15:06 PM

who-chief-lauds-saudi-arabias-decision-to-host-limited-hajj

    റിയാദ്: ഈ വർഷം ഹജ്ജ് നടത്തുന്നതുമായി ബന്ധപ്പെട്ടു സഊദി ഹജ്ജ് ഉംറ മന്ത്രാലയം കൈകൊണ്ട ചരിത്രപരമായ തീരുമാനത്തെ ലോകാരോഗ്യ സംഘടനയും സ്വാഗതം ചെയ്‌തു. നിലവിലെ വൈറസ് വ്യാപന പശ്ചാത്തലത്തിൽ പതിനായിരത്തിൽ കവിയാത്ത ഹാജിമാരെ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് നടത്തുമെന്ന സഊദി തീരുമാനത്തെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ലിയു എച്ച് ഒ) തലവനാണ്സ്വാഗതം ചെയ്‌തു രംഗത്തെത്തിയത്. സഊദിക്കകത്തെ വിവിധ രാജ്യക്കാരായ ആളുകളിൽ കുറഞ്ഞ വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി ഹജ്ജ് നടത്തുമെന്ന സഊദി തീരുമാനം ഏറെ സ്വാഗതാര്ഹമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്റ്റർ ജനറൽ ഡോ: ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. ജനീവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടന ഈ തീരുമാനത്തെ അംഗീകരിക്കുന്നു. ഇത് എളുപ്പമുള്ള തീരുമാനമല്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. കൂടാതെ ഈ വർഷം തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്ന നിരവധി മുസ്‌ലിംകൾക്ക് ഇത് വലിയ നിരാശയാണെന്നും ഞങ്ങൾ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

     തീർഥാടകരുടെ സുരക്ഷ പരിരക്ഷിക്കുന്നതിനും വൈറസ് വ്യാപന സാധ്യത കുറയ്ക്കുന്നതിനുമുള്ള ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശത്തിന് അനുസൃതമായും വിവിധ സാഹചര്യങ്ങളുടെ ഇതുമായി ബന്ധപ്പെട്ട പ്രായോഗിക നീക്കങ്ങളും വിശകലനവും അടിസ്ഥാനമാക്കിയുമാണ് സഊദി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യത്തിന് ഒന്നാം സ്ഥാനം നൽകാൻ എല്ലാ രാജ്യങ്ങളും ചെയ്യേണ്ട കഠിനമായ തിരഞ്ഞെടുപ്പുകളുടെ മറ്റൊരു ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെസമയം, ഈ വർഷം ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നതിൽ ചില മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും രോഗം ബാധിച്ച് ഭേദമായവര്‍ക്കുമായിരിക്കും സ്വദേശികളില്‍ നിന്ന് മുന്‍ഗണന ലഭിക്കുകയെന്നു സഊദി ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ വ്യക്തമാക്കി. രാജ്യത്തിനകത്തുള്ള വിദേശികള്‍ക്കും ഇതേ പരിഗണനകള്‍ നല്‍കിയായിരിക്കും മുന്‍ഗണന നിശ്ചയിക്കുക. എന്നാല്‍ വിദേശികളെ തെരഞ്ഞെടുക്കുന്നതിനുള്ള അനുവാദം അതത് രാജ്യങ്ങളുടെ എംബസികള്‍ക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

     ഈ വർഷത്തെ ഹജ്ജിനായി ഓരോ തീർത്ഥാടകർക്കും അനുവദിച്ച സ്ഥലം മുമ്പ് അനുവദിച്ച സ്ഥലത്തേക്കാൾ നാലിരട്ടി വലുതായിരിക്കും. മിന, അറഫാത്ത് എന്നിവിടങ്ങളിലെ തമ്പുകളിലും മറ്റു മുഴുവൻ താമസസ്ഥലങ്ങളിലും ഇതേ രീതിയായിരിക്കും അവലംബിക്കുക. ജനങ്ങളെ നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും മന്ത്രാലയ ഉദ്യോഗസ്ഥരെയും സേവന ദാതാക്കളെയും ഈ നടപടികൾ കൂടുതൽ സഹായിക്കും. കുറഞ്ഞ തീർത്ഥാടകരാണ് ഈ വർഷം ഹജ്ജിനെത്തുന്നതെന്നതിനാലും വിപുലമായ സംവിധാനം ഇവർക്ക് ഇതേ രീതിയിൽ ചെയ്യാൻ കഴിയുമെന്നതിനാലും നടപടി ഏറെ ഗുണം ചെയ്യുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തിലെ ഉപദേശകൻ ഫാത്വിൻ ബിൻ മുഹമ്മദ് പറഞ്ഞു. 65
വയസ്സിനു താഴെയുള്ളവർക്ക് മാത്രമേ ഹജ്ജിനു അനുമതി നല്കുകയുള്ളൂവെന്നു നേരത്തെ തന്നെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  6 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  43 minutes ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago