സി.പി.എമ്മിന് ലീഗിനെ ഭയം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: യു.ഡി.എഫ് കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്നും ലീഗിനെ ഭയപ്പെടുന്നതിനാലാണ് സി.പി.എം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
മുസ്‌ലിം ലീഗ് അധികാരമില്ലാതെ നില്‍ക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണെന്ന ഇ.പി ജയരാജന്റെ പ്രസ്താവനയെ മുന്‍നിര്‍ത്തി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ഒട്ടേറെ പഞ്ചായത്തുകളില്‍ എസ്.ഡി.പി.ഐയുമായി സി.പി.എം അധികാരം പങ്കിടുന്നുണ്ട്. യു.ഡി.എഫിന് അത്തരമൊരു സ്ഥിതിവിശേഷമില്ല. മിനിമം അതോര്‍ത്തു വേണം മുസ്‌ലിം ലീഗിനെ വിമര്‍ശിക്കാന്‍. മന്ത്രിമാര്‍ക്ക് ഇതൊന്നും അറിയില്ലെങ്കില്‍ അന്വേഷിക്കാന്‍ തയാറാകണം.
പാര്‍ലമെന്റ് തെരെഞ്ഞടുപ്പിന്റെ മുന്‍പും ഇത്തരത്തില്‍ പല അടവുകളും സി.പി.എം പയറ്റിയിരുന്നു. എന്നിട്ടെന്തു സംഭവിച്ചുവെന്ന് എല്ലാവരും കണ്ടതാണ്. മുസ്‌ലിം ലീഗ് വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രീയ പാര്‍ട്ടിയാണെന്നും പ്രാദേശികമായി എടുക്കേണ്ട നയങ്ങളില്‍ വരെ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമെ തീരുമാനം പറയുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."