പരിയാരത്തെ പഞ്ചനക്ഷത്ര ആശുപത്രിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: ശബരീനാഥ്
കണ്ണൂര്‍: കോര്‍പറേറ്റ് മനോഭാവമുള്ള പിണറായി സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജിനെ പഞ്ചനക്ഷത്ര ആശുപത്രിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.എസ് ശബരീനാഥ് എം.എല്‍.എ. സൗജന്യചികില്‍സ അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേയും സ്വാശ്രയ ഫീസ് ഏര്‍പ്പെടുത്തുന്ന തെറ്റായ നടപടിക്കെതിരേയും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവേശനത്തിന് മറ്റ് കോളജുകള്‍ 25,000 രൂപ വാങ്ങിക്കുമ്പോള്‍ പരിയാരത്ത് ഫീസ് ആറര ലക്ഷം രൂപയാണ്. ഇവിടെ ജീവനക്കാരായി നിയമിച്ച ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെ പോഷക സംഘടനയില്‍പ്പെട്ടവരുടെയും കൂട്ടത്തില്‍ കൊലയാളികള്‍ വരെയുണ്ട്. രാജ്യത്ത് മറ്റേതൊരു സംസ്ഥാനത്തുമില്ലാത്ത തരത്തിലാണ് കോര്‍പ്പറേറ്റുകള്‍ക്ക് ഇടത് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച നെല്‍വയല്‍ തണ്ണീര്‍തട ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തെങ്കിലും സര്‍ക്കാര്‍ ബില്‍ പാസാക്കി. ഇത് പ്രാബല്യത്തില്‍ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ ഗുണമുണ്ടാവുക റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്കും വന്‍കിട കമ്പനികള്‍ക്കും മാത്രമാണ്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോകസഭാമണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അധ്യക്ഷനായി. കെ. സുരേന്ദ്രന്‍, സണ്ണിജോസഫ് എം.എല്‍.എ, എന്‍.പി ശ്രീധരന്‍, ഒ.കെ പ്രസാദ്, ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, ജോഷി കണ്ടത്തില്‍, അമൃതാ രാമകൃഷ്ണന്‍, കമല്‍ജിത്ത്, സുധീപ് ജെയിംസ്, വി.വി പുരുഷോത്തമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."