HOME
DETAILS
MAL
വന്യജീവി ആക്രമണം: ഉന്നതതല യോഗം വിളിക്കുമെന്ന് മന്ത്രി
backup
July 15 2016 | 03:07 AM
തിരുവനന്തപുരം: സംസ്ഥാനത്തെ വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന കാര്‍ഷിക മേഖലകളിലും, തോട്ടം മേഖലകളിലും വന്യജീവികള്‍ അക്രമം വിതയ്ക്കുന്നതിന് പരിഹാരം കാണുന്നതിനായി ഉന്നതതല യോഗവും ജനപ്രതിനിധികളുടെ യോഗവും വിളിച്ചു ചേര്‍ക്കുമെന്ന് വനം മന്ത്രി കെ.രാജു നിയമസഭയെ അറിയിച്ചു.
വന്യജീവികളുടെ ആക്രമണം പ്രതിരോധിക്കാന്‍ വനം വകുപ്പ് ഊര്‍ജിത നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും ഈ മാസം ഇരുപതിന് തിരുവനന്തപുരത്തും 25 ന് വയനാട് കലക്ടറേറ്റിലും തുടര്‍ന്ന് എല്ലാ ജില്ലകളിലും ഇത്തരം യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."