HOME
DETAILS

ബൊറൂസിയ ഡോര്‍ട്മുണ്ട് സ്‌ഫോടനം: പ്രതി അറസ്റ്റില്‍

  
backup
April 21 2017 | 21:04 PM

%e0%b4%ac%e0%b5%8a%e0%b4%b1%e0%b5%82%e0%b4%b8%e0%b4%bf%e0%b4%af-%e0%b4%a1%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%8d


ബെര്‍ലിന്‍: ബൊറൂസിയ ഡോര്‍ട്മുണ്ട് ടീമിന്റെ ബസിനെതിരേ നടന്ന ആക്രമണത്തിന് ഭീകരവാദവുമായി ബന്ധമില്ലെന്ന് പൊലിസ്. കേസില്‍ ഊഹക്കച്ചവടക്കാരനായ യുവാവിനെ പൊലിസ് പിടികൂടി. 28 കാരനായ സെര്‍ജി ഡബ്ല്യു ആണ് പിടിയിലാണ്.
തെരുവിലെ സ്‌ഫോടനം കാണാന്‍ പ്രതി കളിക്കാര്‍ താമസിച്ച ഹോട്ടലില്‍ തന്നെ കഴിഞ്ഞുവെന്ന് പൊലിസ് പറഞ്ഞു. ഷെയര്‍മാര്‍ക്കറ്റിലെ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കാനാണ് ആക്രമണം നടത്തിയതെന്നാണ് കുറ്റസമ്മത മൊഴി.
താരങ്ങള്‍ സഞ്ചരിച്ച ബസിനുസമീപത്തെ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റിരുന്നു. സ്പാനിഷ് ഫുട്‌ബോള്‍ താരം മാര്‍ക് ബര്‍ട്രയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴിഞ്ഞ11 നാണ് ആക്രമണം നടന്നത്. തുടര്‍ന്ന് ഡോര്‍ട്മുണ്ട് ചാംപ്യന്‍സ് ലീഗ് മത്സരം മാറ്റിവച്ചിരുന്നു. മൂന്നു സ്‌ഫോടക വസ്തുക്കളാണ് ബസിനു സമീപം സ്ഥാപിച്ചിരുന്നത്.
ഐ.എസാണ് ആക്രമണത്തിനു പിന്നിലെന്നും 25കാരനായ ഇറാഖ് വംശജനാണ് പിടിയിലായതെന്നും ആദ്യ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഐ.എസുമായി ബന്ധമുള്ള കടലാസും സംഭവസ്ഥലത്തു നിന്ന് ലഭിച്ചിരുന്നു. ആക്രമണം നടത്തിയത് ഐ.എസാണെന്ന് വരുത്തിതീര്‍ക്കാനും അന്വേഷണം വഴിതിരിച്ചുവിടാനുമാണ് ഇതുചെയ്തതെന്ന് പൊലിസ് പറഞ്ഞു.
ജര്‍മന്‍,റഷ്യന്‍ ഇരട്ട പൗരത്വമുള്ളയാളാണ് പ്രതി. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. സ്‌ഫോടനം നടത്തി, ശാരീരികമായി പരുക്കേല്‍പിച്ചു എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച പടിഞ്ഞാറന്‍ ജര്‍മനിയില്‍ വച്ചാണ് ജി.എസ്.ജി 9 പൊലിസ് യൂനിറ്റ് പ്രതിയെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  33 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago