കണ്ണൂരില്‍ നിന്നു ബഹ്റൈനിലേക്കുള്ള ആദ്യവിമാന യാത്രികര്‍ക്ക് ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം
മനാമ: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചേര്‍ന്ന ആദ്യ വിമാനത്തിന് ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി) അധികൃതരുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്കി.
കണ്ണൂരില്‍നിന്ന് നേരിട്ടുള്ള സര്‍വിസാണിത്. ചീഫ് കമേഴ്സ്യല്‍ ഓഫിസര്‍ അയ്മന് സൈനാല്‍, ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ, എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ട്രി മാനേജര്‍ സാേകത് സറാന് തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു. കണ്ണൂരില്‍ നിന്നുള്ള സര്‍വിസ് ആരംഭിച്ചത് ബഹ്റൈനിലെ മലയാളി പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനപ്പെടുമെന്ന് അയ്മന് സൈനാല്‍ പറഞ്ഞു.
ആഴ്ചയില്‍ രണ്ടു സര്‍വിസാണ് ഇപ്പോഴുള്ളത്. ബഹ്റൈനില്‍നിന്ന് തിരിച്ചുള്ള വിമാനം കുവൈത്ത് വഴിയാണ് പോകുക. കൊച്ചി, കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങള്‍ക്ക് പുറമെ, കണ്ണൂരില്നിന്നുകൂടി എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വിസ് ആരംഭിച്ചതില്‍ ഈ മേഖലയിലുള്ള പ്രവാസികള്‍ ഏറെ ആഹ്ലാദത്തിലാണ്.
കഴിഞ്ഞ ദിവസം ബഹറൈനില്‍ നിന്നും കണ്ണൂരിലേക്ക് ആരംഭിച്ച എയര്‍ ഇന്ത്യയുടെ ആദ്യ വിമാനത്തിനും അതിലെ യാത്രക്കാര്‍ക്കും കണ്ണൂര്‍ എക്സ്പാറ്റ്സ് ബഹറൈന്‍, കണ്ണൂര്‍ വിമാനത്താവളത്തിലും സ്വീകരണം നല്കി.
ആദ്യ യാത്രയില്‍ വന്നിറങ്ങിയ പ്രസിഡന്റ് മോഹനന് ജനറല്‍ സെക്രട്ടറി നജീബ് കടലായി പ്രവാസി കമ്മീഷന് അംഗം സുബൈര്‍ കണ്ണൂര്‍ റിയ ട്രാവല്‍ പ്രതിനിധി സിറാജ് തുടങ്ങിയ യാത്രകാര്‍ക്ക്, വൈസ് പ്രസിഡന്റ് കെ. വി. പവിത്രന്റെ നേതൃത്വത്തില്‍ പൂച്ചെണ്ടുകള്‍ നല്കി സ്വീകരിച്ചു. ജേര്‍ണീസ് വേള്‍ഡ് ട്രാവല്‍സ് ഏര്‍പ്പെടുത്തിയ ചെണ്ടമേളവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."