ന്യൂനപക്ഷങ്ങള്‍ക്കു പ്രതീക്ഷയേകുന്ന കോണ്‍ഗ്രസ് പ്രകടന പത്രിക
ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക. മുസ്്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിനും നിരവധി കാര്യങ്ങളാണ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നത്. മുസ്്‌ലിംകള്‍ വര്‍ഷങ്ങളായി ഉയര്‍ത്തുന്ന നിരവധി പ്രശ്‌നങ്ങള്‍ പ്രകടന പത്രിക അഭിമുഖീകരിച്ചിട്ടുണ്ട്.
പ്രധാനഭാഗങ്ങള്‍
* ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പാക്കും. * തുല്യാവസരം നല്‍കാന്‍ തുല്യാവസര കമ്മിഷന്‍ രൂപീകരിക്കും. * മതസ്വാതന്ത്ര്യം ഉറപ്പാക്കും. * വെറുപ്പിന്റെ പേരിലുള്ള അതിക്രമങ്ങള്‍, പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകള്‍ തുടങ്ങിയവ ഇല്ലാതാക്കും. ഇതിനായി ആദ്യ സഭാസമ്മേളനത്തില്‍ തന്നെ ശക്തമായ നിയമം കൊണ്ടുവരും. * പൊലിസിന്റെയോ അധികാരികളുടെയോ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുള്ള അവഗണനയുണ്ടായാല്‍ അവരെയും കേസില്‍ പ്രതിയാക്കാന്‍ വ്യവസ്ഥയുണ്ടാക്കും. * വഖ്ഫ് ബോഡിനെ വഖ്ഫ് സ്വത്തുക്കളുടെ നിയമവിധേയ ട്രസ്റ്റിയാക്കുന്ന 20014ലെ വഖ്ഫ് പ്രോപ്പര്‍ട്ടീസ് ബില്‍ വീണ്ടും കൊണ്ടുവരും. * ദേശീയ ന്യൂനപക്ഷ കമ്മിഷനും വനിതാ കമ്മിഷനും ഭരണഘടനാപദവി നല്‍കും. * കലാപങ്ങള്‍ ഉണ്ടായാല്‍ ജില്ലാ ഭരണകൂടത്തെ ഉത്തരവാദിയാക്കും. * മാവോയിസ്റ്റ് അതിക്രമത്തെ നേരിടും. ആ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. * വര്‍ഗീയ കലാപങ്ങള്‍ ശക്തമായി നേരിടും. പശുവിന്റെ പേരിലുള്ള അക്രമം നടത്തുന്ന വിജിലന്റ് ഗ്രൂപ്പുകളെയും മോറല്‍ പൊലിസ് സംഘങ്ങളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. * ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ദലിതുകള്‍ തുടങ്ങിയവര്‍ക്കെതിരേ അതിക്രമം നടത്തുവര്‍ക്ക് ശിക്ഷ ഉറപ്പാക്കും. * അഞ്ച് വര്‍ഷത്തിനകം നിര്‍മ്മാണ മേഖലയുടെ ഓഹരി വിഹിതം രാജ്യത്തെ ഉല്‍പ്പാദന വളര്‍ച്ചയുടെ നിലവിലുള്ള 16 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കും. * 2021 ഓടെ എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ഉറപ്പാക്കും. * അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ആജീവിക കേന്ദ്രങ്ങള്‍. * അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പാക്കും. * വഴിയോരക്കച്ചവടക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം നടപ്പാക്കും. * രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ മാതൃക എല്ലാ സംസ്ഥാനങ്ങളിലേക്കും. * റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരം ഉറപ്പാക്കും. * ജി.എസ്.ടിയെ ലളിതമാക്കും. സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ജി.എസ്.ടി ഇല്ലാതാക്കും. * ഇവേ ബില്‍ ഇല്ലാതാക്കും. * ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും. * അഞ്ചുകോടി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനൂകൂല്യം. * പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രതിരോധ ഉപദേഷ്ടാവ്. * അഭയം നല്‍കുന്നത് സംബന്ധിച്ച് നിയമം. * കലാ സ്വാതന്ത്ര്യം ഉറപ്പാക്കും. * സെന്‍സര്‍ഷിപ്പിനെ പേടിക്കാതെ ആവിഷ്‌ക്കാരം നടത്താനുള്ള സാഹചര്യമുണ്ടാക്കും. * പ്രവാസികാര്യ മന്ത്രാലയം പുനര്‍രൂപീകരിക്കും. * വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷയും നല്ല ജോലി സാഹചര്യവും ഉറപ്പാക്കാന്‍ നടപടി. സുപ്രിംകോടതിയെ ഭരണഘടനാ കോടതിയായി ഉയര്‍ത്താന്‍ ബില്‍. * ഹൈക്കോടതിയില്‍ നിന്നുള്ള അപ്പീലുകള്‍ പരിഗണിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ പ്രത്യേക കോടതി. * ജഡ്ജിമാരുടെയും കമ്മിഷനുകളിലെ ജുഡീഷ്വല്‍ അംഗങ്ങളുടെയും വിരമിക്കല്‍ പ്രായം 65 ആക്കും. * അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന പരിശോധന, അറസ്റ്റ്, പിടിച്ചെടുക്കല്‍, സമന്‍സ്, ചോദ്യം ചെയ്യല്‍ എന്നിവ നിയമവിധേയമാണെന്ന് ഉറപ്പാക്കും.* മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമത്തില്‍ ഭേദഗതി. * വ്യാജവാര്‍ത്തകളും പെയ്ഡ് വാര്‍ത്തകളും കൈകാര്യം ചെയ്യാന്‍ സംവിധാനം. * കശ്മിര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ചര്‍ച്ച നടത്തും. ഇതിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കും. * സൈനിക സാന്നിദ്ധ്യം പുനരവലോകനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."