HOME
DETAILS
MAL
ഓണ്‍ലൈന്‍ പഠനം: കൈകോര്‍ത്ത് കെ.എസ്.എഫ്.ഇയും തദ്ദേശ സ്ഥാപനങ്ങളും
backup
June 27 2020 | 03:06 AM
തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനു കെ.എസ്.എഫ്.ഇയും തദ്ദേശ സ്ഥാപനങ്ങളും ഒന്നിക്കുന്നു.
ഇതിനായി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കെ.എസ്.എഫ്.ഇ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സഹായ നിധിയില്‍നിന്ന് 35.99 കോടി രൂപ ചെലവഴിക്കും.
കെ.എസ്.എഫ്.ഇ ജീവനക്കാരുടെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന സ്ഥലങ്ങളില്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ടെലിവിഷനുകള്‍ വാങ്ങുന്നതിനായി ബില്‍ തുകയുടെ 75 ശതമാനമോ 10,000 രൂപയോ ഏതാണ് കുറവ് അത് കെ.എസ്.എഫ്.ഇ വഹിക്കും. ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങളില്‍ ടി.വി വാങ്ങുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായി വരുന്ന അധിക തുക തദ്ദേശസ്ഥാപനങ്ങള്‍ക്ക് തനതു ഫണ്ടില്‍നിന്ന് ചെലവഴിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."