വി.എസിന്റെ പദവി: ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന 2016ലെ നിയമസഭാ അയോഗ്യതകള്‍ നീക്കം ചെയ്യല്‍ ഭേദഗതി ബില്‍(ഇരട്ടപ്പദവി) നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.
എം.എല്‍.എ ആയി തുടരുന്ന ഒരാളെ കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനാക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ഭാരം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഭേദഗതിബില്‍ നിയമമാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്തു. പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടെ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടതായി സ്പീക്കര്‍ റൂള്‍ ചെയ്തു. നിലവിലെ സാഹചര്യം അനുസരിച്ച് നിയമസഭാംഗത്തെ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനാക്കുമ്പോള്‍ നിയമസഭാംഗമായി തുടരാനുള്ള യോഗ്യത ഇല്ലാതാകും.
ഇത് ഒഴിവാക്കുന്നതിനായാണ് 1951ലെ അയോഗ്യതകള്‍ നീക്കം ചെയ്യല്‍ നിയമം മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. പ്രതിപക്ഷനേതാവിനും ചീഫ് വിപ്പിനുമുള്ള അയോഗ്യതകള്‍ ഭേദഗതി ചെയ്യാന്‍ 2012ല്‍ ബില്ല് അവതരിപ്പിച്ചിരുന്നു.
വി.എസിന് പദവി ലക്ഷ്യം വച്ചുള്ള ബില്ല് നിയമകാര്യമന്ത്രി എ.കെ.ബാലനാണ് അവതിരിപ്പിച്ചത്. ചട്ടം 191 (എ) പ്രകാരം നിയമസഭയ്ക്ക് ഈ നിയമം കൊണ്ടുവരാന്‍ അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."