നിത്വാഖാതില്‍ ഉള്‍പ്പെടാനുള്ള തൊഴിലാളി എണ്ണം 10ല്‍നിന്നു ആറാക്കി ചുരുക്കി; സഊദിയില്‍ ചെറുകിട കമ്പനികള്‍ക്കും കുരുക്ക്
റിയാദ്: സഊദിയില്‍ നിത്വാഖാത്ത് പദ്ധതിയില്‍ ഉള്‍പ്പെടാനുള്ള തൊഴിലാളികളുടെ എണ്ണം ചുരുക്കുന്നു. ഇനി മുതല്‍ ആറു തൊഴിലാളികള്‍ മാത്രം ഉള്ള ചെറുകിട കമ്പനികളും നിത്വാഖാത്ത് പദ്ധതിയില്‍ സ്വദേശിവത്കരണ പ്രകിയകളില്‍ പങ്കാളികളാകാനായാണ് സഊദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നത്.
പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ കണക്കനുസരിച്ച് ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അംഗസംഖ്യ ആറിനും 49 നും ഇടയില്‍ എന്ന കാറ്റഗറിയില്‍ ആയിരിക്കും ആരംഭിക്കുക. നേരത്തെയിത് 9 തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കില്‍ മാത്രമാണ് നിത്വാഖാത്തില്‍ ഉള്‍പ്പെട്ടിരുന്നത്.പുതിയ പരിഷ്‌കരണമനുസരിച്ച് അഞ്ചിന് മുകളില്‍ തൊഴിലാളികളുള്ള ചെറിയ സ്ഥാപനങ്ങളിലും നിതാഖാത്ത് അനുപാതമനുസരിച്ച് സ്വദേശികളെ നിയമിക്കാന്‍ സ്ഥാപന ഉടമകള്‍ നിര്‍ബന്ധിതരാവും.
സ്വദേശിവത്കരണം വ്യാപകമാക്കുക, ബിനാമി ഇടപാടുകള്‍ തടയുക എന്നീ ലക്ഷ്യത്തോടെയാണ് നിതാഖാത്തിന്റെ പരിധി ചുരുക്കാന്‍ തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്. രാജ്യത്തെ 15.2 ലക്ഷം സ്ഥാപനങ്ങള്‍ ഒമ്പതിന് താഴെ ജോലിക്കാരുള്ള നന്നേ ചെറിയ സ്ഥാപനങ്ങളുടെ ഗണത്തിലാണുള്ളതെന്നാണ് കണക്കുകള്‍.
പുതിയ എണ്ണം അഞ്ചാക്കി ചുരുക്കുന്നതോടെ വിരലിലെണ്ണാവുന തൊഴിലാളികളെ വെച്ച് നടത്തുന്ന സ്ഥാപനങ്ങള്‍ സ്വദേശി പൗരന്മാരെ വെക്കാന്‍ നിര്‍ബന്ധിതരാവും. മാത്രമല്ല, ഈ മേഖലയിലേക്ക് കൂടുതല്‍ സ്വദേശികളെ ജോലിക്കായി നിയമിക്കാനാവുമെന്നും തൊഴില്‍ മന്ത്രാലയം കണക്കുകൂട്ടുന്നുണ്ട്.
വിഷന്‍ 2030ന്റെ ഭാഗമായി തൊഴില്‍, സമൂഹികക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന തൊഴിലില്ലായ്മ നിര്‍മാര്‍ജനം വിജയിപ്പിക്കാന്‍ ഇത് അനിവാര്യമാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു. സ്വദേശികള്‍ക്കിടയില്‍ നിലവിലുള്ള 12 ശതമാനം തൊഴിലില്ലായ്മ ആറ് ശതമാനമാക്കി ചുരുക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."