കോഴിക്കോട് ജ്വല്ലറിയില്‍ തീപ്പിടുത്തം: നാലുപേരെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട് : പൊറ്റമ്മല്‍ അപ്പോളോ ജ്വല്ലറിയില്‍ തീപിടുത്തം. പൊറ്റമ്മല്ലിലെ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. ബീച്ച് ഫയര്‍ സ്റ്റേഷനിലെ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് തീയണക്കാന്‍ ശ്രമിക്കുകയാണ്. കെട്ടിടത്തില്‍ കുടുങ്ങിയ പതിനാറോളം പേരെ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാലുപേര്‍ സാധനം വാങ്ങാന്‍ എത്തിയവരാണ്. . ഇവിടെ സ്വര്‍ണാഭരണ യൂണിറ്റുണ്ട്.
എന്നാല്‍ ഗ്രൗണ്ട് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീ പിടിച്ചിട്ടുണ്ട്. ഗോഡൗണിന്റെ താഴ്ഭാഗത്താണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ഇവിടെ കൂട്ടിയിട്ട കടലാസുകള്‍ക്കും മറ്റും തീപിടിച്ചതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. തീ പൂര്‍ണമായി അണച്ചെന്നാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. അതേസമയം ഇപ്പോഴും പുക ഉയരുന്നത് ആശങ്കയിക്കിടയാക്കുന്നു. രാവിലെ 11.50 ഓടെയാണ് തീപിടുത്തം ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ വലിയ ഗതാഗത കുരുക്കാണ് നഗരത്തിലുണ്ടായത്.
തീയണക്കാനുളള ശ്രമം പൂര്‍ണമായും സാധിച്ചിട്ടില്ല. ശക്തമായ മഴയുള്ളതിനാല്‍ തീ പുറത്തേക്കു പടരാനുള്ള സാധ്യതയില്ലെന്നാണ് അറിയുന്നത്. അകത്തുണ്ടായിരുന്നവരെ പുറത്തെത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. കോഴിക്കോട് മാവൂര്‍ റോഡിലുള്ള കോട്ടൂളിയില്‍ പുതുതായി ആരംഭിച്ചതാണ് ജ്വല്ലറി.മൂന്നു നിലകളിലുള്ള കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായിരിക്കുന്നത്. പുറത്തേക്കു പുകമാത്രമാണ് വന്നുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."