HOME
DETAILS

മദ്യശാലകള്‍ നിലനിര്‍ത്താന്‍കല്‍പ്പറ്റ ബൈപ്പാസ് ദേശീയപാതയാക്കുന്നു

  
backup
April 21 2017 | 22:04 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4


കല്‍പ്പറ്റ: ജില്ലയിലെ പൂട്ടിയ ബീവറേജസ് ഔട്ട്‌ലറ്റുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാന്‍ അണിയറയില്‍ നീക്കം സജീവം. കല്‍പ്പറ്റയിലെ സ്വകാര്യ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ഉള്‍പെടെ തിങ്കളാഴ്ചയോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണറിയുന്നത്.
 നിലവില്‍ ദേശീയപാതയില്‍ നിന്ന് 500 മീറ്റര്‍ പരിധിയിലാണ് കല്‍പ്പറ്റയിലെ  ബിയര്‍-വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇവരെ സഹായിക്കാന്‍ ബൈപ്പാസ് റോഡ് ദേശീയപാതയാക്കി മാറ്റി ദേശീയപാതയിലുള്‍പ്പെട്ട കല്‍പ്പറ്റ ടൗണ്‍ റോഡ് ജില്ലാ പാതയാക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. കൂടാതെ വൈത്തിരിയില്‍ നിന്ന് പുഴമുടിയിലേക്ക് മാറ്റിയ ബീവറേജസ് ഔട്ട്‌ലറ്റും അടുത്തദിവസങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കും. സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കാണ് അധികൃതര്‍ മദ്യശാല മാറ്റിയിരുന്നത്. വ്യാപാര ആവശ്യങ്ങള്‍ക്കായി വീട് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഇല്ലാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം തുടങ്ങിയ ഔട്ട്‌ലറ്റ് വീണ്ടും പൂട്ടാന്‍ കാരണം.
എന്നാല്‍ ഇതിന് ലൈസന്‍സ് ലഭിച്ചതായാണ് വിവരം. അഡ്വാന്‍സ് ഇനത്തില്‍ 20 ലക്ഷം രൂപയാണ് വീട്ടുടമക്ക് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
75000 രൂപ മാസ വാടകക്കാണ് വീട് ബെവ്‌കോ അധികൃതര്‍ക്ക് കൈമാറിയിരിക്കുന്നത്. ഭരണാനുകൂല വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പെടെ പുഴമുടിയില്‍ മദ്യശാല സ്ഥാപിക്കുന്നതിനെതിരേ രംഗത്തെത്തിയിരുന്നു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള മാനന്തവാടി-വള്ളിയൂര്‍ക്കാവ് റോട്ടിലെ മദ്യശാല നിലനിര്‍ത്താന്‍ നേരത്തെ അധികൃതര്‍ സംസ്ഥാന പാത മാറ്റി കൃത്രിമം കാണിച്ചിരുന്നു.
ഇതേ രീതിയിലാണ് കല്‍പ്പറ്റയിലും അണിയറ നീക്കം നടക്കുന്നത്. കല്‍പ്പറ്റ ബൈപ്പാസ് റോഡ് ജില്ലാ പാതയായാല്‍ നേരത്തെ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല വീണ്ടും ടൗണില്‍ മറ്റെവിടെയെങ്കിലും സ്ഥാപിക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്.
വരുമാനം മാത്രം ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ മദ്യനയം ഭാവിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആക്ഷേപം ശക്തമാണ്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  15 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  24 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  32 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago