HOME
DETAILS
MAL
നമ്മുടെ മാവും പൂക്കും
backup
July 08 2018 | 02:07 AM
കഴിഞ്ഞ ലക്കത്തില്‍ കെ.എം അക്ബര്‍ എഴുതിയ ഇന്ത്യന്‍ ഫുട്ബോളിനെ കുറിച്ചുള്ള കുറിപ്പ് അഭിമാനത്തോടെയാണു വായിച്ചത്. ലോകം ഒരു പന്തിനു പിറകില്‍ ഒരേ മനസോടെ ഓടുകയാണിപ്പോള്‍. ഇന്ത്യയിലെ കളിക്കമ്പക്കാരുടെ മനസും ഇപ്പോള്‍ റഷ്യയില്‍ തന്നെയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ ടീമുകള്‍ക്കും വേണ്ടി ആരവം മുഴക്കുകയാണു നാമും. ഇത്തരമൊരു ഘട്ടത്തില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ പതിതാവസ്ഥയെ കുറിച്ചും ഭാവിസാധ്യതകളെ കുറിച്ചുമുള്ള തീര്‍ത്തും പ്രസക്തമായ എഴുത്താണ് 'ഞായര്‍ പ്രഭാതം' പ്രസിദ്ധീകരിച്ചത്. നമ്മുടെ മാവും പൂക്കുന്ന കാലത്തെ കുറിച്ച് കാര്യമാത്ര പ്രസക്തമായ ആലോചനകള്‍ തന്നെ ഉയര്‍ന്നുവരേണ്ട കാലമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."