അസദിന്റെ മകളോട് പ്രണയാഭ്യര്‍ഥന; സൈനികനെ കാണാതായി
ദമസ്കസ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ മകളോട് പ്രണയാഭ്യര്‍ഥന നടത്തിയ സിറിയന്‍ സൈനികനെ കാണാതായി. യാസന്‍ സല്താനി എന്ന സൈനികനെയാണ് കാണാനായത്. ഏകാധിപതിയായ ബശ്ശാറുല്‍ അസദിന്റെ 16കാരിയായ മകള്‍ സെയ്ന് അസദിനോട് പ്രണയാഭ്യര്‍ഥന നടത്തിയതിനു പിന്നാലെയാണ് ഇയാളെ കാണാതായത്. പെണ്‍കുട്ടിയോട് തനിക്കുള്ള സ്നേഹം വിഡിയോയിലൂടെയാണ് സൈനികന് പ്രകടിപ്പിച്ചത്.
'ഞാന്‍ നിന്നെ സ്നേഹിക്കുന്നു. വളരെയധികം സ്നേഹിക്കുന്നു. നീ എന്റേതും ഞാന്‍ നിന്റേതുമാണ് എന്നാണ് സൈനികന് പോസ്റ്റ് ചെയ്ത ഒരു വിഡിയോയില്‍ പറയുന്നത്. ഇത്തരത്തിലുള്ള നിരവധി വിഡിയോകള്‍ സൈനികന് ചെയ്തിട്ടുണ്ട്. ഒരു വിഡിയോയില്‍ സൈനിക യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം സെയ്ന് അസദിനെ വിവാഹം കഴിക്കാന്‍ വേണ്ടി എന്തു വേണമെങ്കിലും ചെയ്യുമെന്ന് പറഞ്ഞിരുന്നു.
ബശ്ശാറുല്‍ അസദിന്റെ മകളോട് വിവാഹാഭ്യര്‍ഥന നടത്തുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്ന് സുഹൃത്തുക്കളും വിഡിയോ കണ്ടവരും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇദ്ദേഹം ഇത് സാരമാക്കിയില്ല. ചൊവ്വാഴ്ച മുതലാണ് സൈനികനെ കാണാതായത്. അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടെന്നാണ് സൈനികന്റെ സഹോദരി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."