HOME
DETAILS

മൂലമറ്റം പവര്‍ ഹൗസ് പൂര്‍ണ ഉല്‍പാദനം ഒരാഴ്ചയ്ക്കകം

  
backup
June 28 2020 | 04:06 AM

4564545674653-546

തൊടുപുഴ: ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ ഒന്നാം നമ്പര്‍ ജനറേറ്റര്‍ നവീകരണം പൂര്‍ത്തിയായി. ട്രയല്‍ റണ്‍ നടത്തി പൂര്‍ണ തോതിലുള്ള ഉല്‍പാദനം ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്.
തുടര്‍ച്ചയായി 72 മണിക്കൂര്‍ പൂര്‍ണ ശേഷിയായ 130 മെഗാവാട്ടില്‍ ഗ്രിഡില്‍ ബന്ധിപ്പിച്ചുള്ള ടെസ്റ്റ് റണ്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഉല്‍പാദനം തുടങ്ങാന്‍ കഴിയൂ. സ്റ്റേറ്റര്‍ വൈന്‍ഡിങ്, റോട്ടര്‍ പോളുകള്‍, ബിയറിങ്ങുകള്‍ എന്നിവയുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി.
ജനറേറ്റര്‍ നവീകരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയായിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതോടെ ജൂണ്‍ ഒന്നിനാണ് പണികള്‍ പുനരാരംഭിച്ചത്. മൂന്നാം നമ്പര്‍ ജനറേറ്റര്‍ നവീകരണം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 1976 ല്‍ കമ്മിഷന്‍ ചെയ്ത ഒന്നാംഘട്ട ജനറേറ്ററുകളില്‍ ഇനി രണ്ടാം നമ്പര്‍ ജനറേറ്ററാണ് നവീകരിക്കാനുള്ളത്.

ഇത് ഉടന്‍ ആരംഭിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നവീകരിച്ച ജനറേറ്ററുകള്‍ സുഗമവും സുരക്ഷിതവും ആയിട്ടുള്ള പ്രവര്‍ത്തനവും കൂടുതല്‍ കാര്യക്ഷമതയും ഉറപ്പുവരുത്തുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ എടുത്തിരിക്കുന്നത് ജി.ഇ പവര്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയാണ്. പൂര്‍ണമായും കെ.എസ്.ഇ.ബിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
130 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്നു ജനറേറ്ററുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ മൂന്നു വര്‍ഷംകൊണ്ടു നവീകരിക്കാനാണ് വൈദ്യുതി ബോര്‍ഡ് പദ്ധതി. വൈദ്യുതി ഉല്‍പാദനത്തെ ബാധിക്കാത്ത വിധത്തില്‍ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഓരോ ജനറേറ്റര്‍ നവീകരിക്കാനായിരുന്നു പദ്ധതിയെങ്കിലും വിവിധ കാരണങ്ങളാല്‍ ഇതില്‍ പാളിച്ച വന്നു.
ഒന്നാംഘട്ടത്തില്‍ 390 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള മൂന്നു ജനറേറ്ററുകളാണുള്ളത്. ബംഗളുരുവിലെ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആര്‍.എല്‍.എ (റെസിഡ്യുവല്‍ ലൈഫ് അനാലിസിസ്) പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നവീകരണം. നവീകരണത്തിനു കേന്ദ്ര വൈദ്യുതി അതോറിട്ടിയും നിര്‍ദേശം നല്‍കിയിരുന്നു.
1985 നവംബര്‍ നാലിനു കമ്മിഷന്‍ ചെയ്ത രണ്ടാംഘട്ടത്തിലെ മൂന്നു ജനറേറ്ററുകള്‍ നവീകരിക്കാന്‍ സമയമായിട്ടില്ലെന്നാണു വിലയിരുത്തല്‍. 1976 ഫെബ്രുവരി 12 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണു സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയുടെ ഒന്നാംഘട്ട പദ്ധതി കമ്മിഷന്‍ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  2 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  2 months ago