ലഹരി വിരുദ്ധ കാംപയിന്; റൂറല്‍ ജില്ലയില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
വടകര: ലോക ലഹരിവിരുദ്ധ കാംപയിന്റെ ഭാഗമായി റൂറല്‍ ജില്ലാ പൊലിസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തില്‍ നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷന് പരിധിയില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റൂറല്‍ ജില്ലാ പൊലിസ് അറിയിച്ചു. പുകയില ഉല്പന്നങ്ങള്, നിട്രോസിഫാം കാപ്സ്യുള്‍, എം.ഡി.എം.എ, എല്‍.എസ്.ഡി എന്നീ ലഹരി വസ്തുക്കളും സ്കൂള്‍ പരിസരങ്ങളില്നിന്നടക്കം വലിയ തോതില്‍ പിടിച്ചെടുത്തു.
കാംപയിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകള്‍, സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ് പദ്ധതി നടപ്പിലാക്കി വരുന്ന നാല്പതോളം ഹൈസ്കൂളുകളില്‍ മയക്കുമരുന്ന് വിപത്തുകള്‍ക്കെതിരെ ഡോക്യുമെന്ററി, കുട്ടികളില്‍ ലഹരി ഉപയോഗം തടയുന്നതിനുള്ള ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു. സസ് ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടികള്‍ക്ക് അതാത് ഡിവൈ.എസ്.പി.മാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."