ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ വായ്മൂടിക്കെട്ടി മൂല്യനിര്‍ണയം നടത്തി
പേരാമ്പ്ര: പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയം അധ്യാപകര്‍ ഇന്നലെ നടത്തിയത് വായ്മൂടിക്കെട്ടിയായിരുന്നു.
ഖാദര്‍ കമ്മിഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരേ ഫെഡറേഷന് ഓഫ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വായമൂടിക്കെട്ടി മുല്യനിര്‍ണയം നടത്തിയത്.
മൂല്യനിര്‍ണയ ക്യാംപിലെ മുഴുവന്‍ അധ്യാപകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. കേരളത്തിലെ മുഴുവന്‍ മൂല്യനിര്‍ണയ ക്യാംപുകളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികള്‍ക്ക് നിസാര്‍ ചേലേരി, കെ.എം മനോജ് കുമാര്‍, ഷമീം അഹമ്മദ്, എന്‍.ബഷീര്‍, കെ.ജമാല്‍, സവാദ് പൂമുഖം, മുഹമ്മദ് കല്ലോട്, സി.എച്ച് ഇസ്മായില്‍, കെ.അമീന്, അദീബ് അഹമ്മദ്, കെ.വി ഷിബു, കെ.ശ്രീധരന്, സി.കെ അനില്‍കുമാര്‍, പി. സുനില്‍, ഷാജി അരവിന്ദ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."