താന്‍ സാധാരണക്കാരുടെ സ്ഥാനാര്‍ഥിയെന്ന് നുസ്‌റത്ത് ജഹാന്‍
കോഴിക്കോട്: സാധാരണക്കാരുടെയും സ്ത്രീകളുടെയും അശരണരുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്നതെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി നുസ്‌റത്ത് ജഹാന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവാസികള്‍ക്കും കോഴിക്കോടിന്റെ വാണിജ്യ മേഖലക്കും ഊന്നല്‍ നല്‍കുന്ന പ്രകടന പത്രിക പുറത്തിറക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി.
ഹര്‍ത്താല്‍, കൊലപാതക രാഷ്ട്രീയം എന്നിവക്കെതിരേയാണ് മത്സരിക്കുന്നത്. കോഴിക്കോട് മണ്ഡലത്തില്‍ ആദ്യം പത്രിക നല്‍കിയ വനിതയാണ് നുസ്‌റത്ത് ജഹാന്‍. പ്രവാസി മലയാളി ഫെഡറേഷനാണ് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്. വിവിധ രാഷ്ട്രീയ സംഘടനകളുടെ പിന്തുണ തനിക്കുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. താന്‍ മുന്‍പ് പ്രവര്‍ത്തിച്ച രാഷ്ട്രീയപാര്‍ട്ടിയെ ചിലര്‍ ഹൈജാക്ക് ചെയ്‌തെന്നും തനിക്കും തന്റെ സ്ഥാനാര്‍ഥിത്വത്തിനും എതിരേ ആ സംഘടനയുടെ ഒരു നേതാവ് അപവാദ പ്രചാരണം നടത്തുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."