അനധികൃത വഴിയോര കച്ചവടങ്ങള്‍ക്കെതിരേ കര്‍ശന നടപടി
ബേപ്പൂര്‍: ബേപ്പൂര്‍ മേഖലയില്‍ വഴിയോര കച്ചവടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി കര്‍ശന നടപടികള്‍ സ്വീകരിച്ചു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വൃത്തിഹീനമായ രീതിയില്‍ ശീതളപാനീയങ്ങള്‍ വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍, ഐസ് നിര്‍മാണ കമ്പനികള്‍ എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്. ധാരാളം വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന പുലിമുട്ടില്‍ കുടിവെള്ളവും ഐസും ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പുലിമുട്ടില്‍ പ്ലാസ്റ്റിക് കവറുകളും മറ്റു കച്ചവട അവശിഷ്ടങ്ങളും കടലിലേക്ക് തള്ളുന്ന സാഹചര്യം ആരോഗ്യവകുപ്പിന് നേരിട്ട് ബോധ്യപ്പെട്ടു. കംഫര്‍ട്ട് സ്‌റേഷനില്‍ ടാങ്കുകള്‍ പൊട്ടിയൊലിച്ച് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുന്നതായും കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."