ഉറച്ച നിലപാട് സ്വീകരിക്കുന്നവര്‍ക്ക് വോട്ടു ചെയ്യണം: മുഖ്യമന്ത്രി
താമരശ്ശേരി: നോട്ടുകെട്ടുകള്‍ കാണുമ്പോള്‍ മറുകണ്ടം ചാടാത്ത വര്‍ഗീയതക്കെതിരേ ഉറച്ച നിലപാട് സ്വീകരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോഴിക്കോട് ലോക്‌സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറിന്റെ പ്രചാരണാര്‍ഥം കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി മത്സരത്തിനെത്തുമ്പോള്‍ യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ ആസിയാന്‍ കരാറിനെ കുറിച്ചും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ചും അഭിപ്രായം വ്യക്തമാക്കണം. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ ആപത്തിലാകുമെന്ന് അവരുടെ നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ ഇടതുപക്ഷ ശക്തി വര്‍ധിപ്പിക്കാന്‍ എ. പ്രദീപ് കുമാറിന് വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. എ. പ്രദീപ് കുമാര്‍, മെഹബൂബ്, കെ. ലോഹ്യ, സലീം മടവൂര്‍, എ.പി അബ്ദുല്‍ വഹാബ്, ആര്‍.പി ഭാസ്‌കരന്‍, നാസര്‍കോയ തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."