ബോധവല്‍ക്കരണവുമായി ഓട്ടിസം ദിനാചരണം
കോഴിക്കോട്: ദേശീയ ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച് നാഷണല്‍ ട്രസ്റ്റ് കോഴിക്കോടും ഡി-ലൈന്‍ സ്‌കൂള്‍ ഓഫ് ഡിസൈന്‍ സംയുക്തമായി സംഘടിപ്പിച്ച ബീവല്‍ ഫെസ്റ്റ് 2019 വിവിധ പരിപാടികളോടെ സമാപിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിഭാഗത്തില്‍പ്പെട്ട ആതിര, ശാരീരിക വൈകല്യം ഉള്‍പ്പെട്ട അമലു എസ് പ്രദീപ്, സാധാരണ വിഭാഗത്തില്‍പെട്ട ഫിദല്‍, എന്നവരും ചിത്രരചന മത്സരത്തില്‍ ഡിലൈന്‍ ഗോള്‍ഡ് മെഡലിന് അര്‍ഹമായി. അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അഞ്ജു ഐ. എ. എസ്. ജേതാക്കള്‍ക്ക് സമ്മാനവിതരണം നടത്തി. ഓട്ടിസം ബോധവല്‍ക്കരണ ഡോക്യുമെന്ററി പ്രകാശനം പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ നിര്‍വഹിച്ചു.
രാവിലെ വിവിധ സ്‌കൂളില്‍ നിന്ന് വന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരും ചേര്‍ന്ന് ഓട്ടിസം വാക്ക് നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ പി. സിക്കന്തര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് വിവിധ വിഭാഗത്തില്‍പ്പെട്ടവരുടെ ചിത്രരചനാ മത്സരം നടത്തി. ശേഷം ഡി- ലൈന്‍ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ആര്‍ക്കിടെക്ട് ബ്രിജേഷ് ഷൈജല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തു. ഡി ലൈന്‍ സ്‌കൂള്‍ ഓഫ് ഡിസൈന്‍ ചെയര്‍മാന്‍ ഇസ്ഹാഖ് മൊയ്തീന്‍ അധ്യക്ഷനായി. ചടങ്ങില്‍ ആര്‍ക്കിടെക്റ്റ് നൗഫല്‍ അലി, ആര്‍ക്കിടെക്ട് ജനപ്രിയന്‍ മിന്ഹാജ്, പി.കെ.എം സിറാജ് പ്രഭാകരന്‍ പ്രതീക്ഷ, സുലൈഖ അബുട്ടി ഷീന മാവൂര്‍ സംബന്ധിച്ചു. വൈകിട്ട് ബ്ലു ബലൂണ്‍ ഫ്‌ളൈയിങ് പരിപാടിയും നടന്നു. നാഷണല്‍ ട്രസ്റ്റ്, സാമൂഹിക നീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്‍, ഹ്യുമാനിറ്റീ ചാരിറ്റബിള്‍ ട്രസ്സ്, കോഴിക്കോട് പരിവാര്‍, ഡി ലൈന്‍ സ്‌കൂള്‍ ഓഫ് ഡിസൈന്‍, ലീഗല്‍ സര്‍വിസസ് അതോരിറ്റി, കോംപസിറ്റ് റീജണല്‍ സെന്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കോഴിക്കോട്: ഇഖ്‌റ-തണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററു ം ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും (ഐ.എ.പി) സംയുക്തമായി ദേശീയ ഓട്ടിസം ബോധവല്‍കരണദിനം ആചരിച്ചു. സെക്രട്ടറി ഡോ. നിഹാസ് നഹ ഉദ്ഘാടനം ചെയ്തു. തണല്‍ കോഴിക്കോട് ജനറല്‍ സെക്രട്ടറി ടി.എം അബൂബക്കര്‍ അധ്യക്ഷനായി. മൈസൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ (എ.ഐ.ഐ.എസ്.എച്ച്) സയന്റിസ്റ്റ് റൂബന്‍ തോമസ് വര്‍ഗീസ് ക്ലാസെടുത്തു. ഇഖ്‌റ ഹോസ്പിറ്റല്‍ ഓപറേഷന്‍സ് മാനേജര്‍ മുഹമ്മദ് ജസീല്‍ സ്വാഗതവും ചൈല്‍ഡ് ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ഡോ. സലാഹ് ബഷീര്‍ നന്ദിയും പറഞ്ഞു.
കോഴിക്കോട്: സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 15 ഓട്ടിസം സെന്ററുകളില്‍ ഓട്ടിസം ദിനാചരണം നടത്തി. ഇതിനോടനുബന്ധിച്ച് പൊതുജന ബോധവല്‍ക്കരണ ക്ലാസുകള്‍, രക്ഷിതാക്കള്‍ക്കുള്ള ഓട്ടിസം മാനേജ്‌മെന്റ് ട്രെയിനിങ് തുടങ്ങിയവ സംഘടിപ്പിച്ചു.
നടക്കാവ് ജില്ലാ ഓഫിസ് പരിസരത്ത നടന്ന പരിപാടി കോംപസിറ്റ് റീജ്യനല്‍ സെന്റര്‍ (സി.ആര്‍.സി) ഡയരക്ടര്‍ ഡോ. റോഷന്‍ ബിജിലി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ പ്രോഗ്രാം ഓഫിസര്‍ എ.കെ അബ്ദുല്‍ ഹക്കീം അധ്യക്ഷനായി. കവിത എഴുതുന്ന ഇബ്‌നിസാം കോര്‍മ്മോത്തിനുള്ള ഉപഹാരം ഡി.പി.ഒ മോഹന്‍ കുമാര്‍ സമ്മാനിച്ചു. പ്രോഗ്രാം ഓഫിസര്‍ വി. വസീഫ്, ഡയറ്റ് ലക്ചറര്‍ ഡോ. കെ.എസ് വാസുദേവന്‍, ഓട്ടിസം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സാബിറ, നടക്കാവ് ഈസ്റ്റ് യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.കെ അരവിന്ദാക്ഷന്‍, റിസോഴ്‌സ് അധ്യാപിക ബീനാകുമാരി സംസാരിച്ചു.
കോഴിക്കോട്: സമഗ്ര ശിക്ഷാ, കോഴിക്കോടിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 15 ഓട്ടിസം സെന്ററുകളില്‍ ഓട്ടിസം ദിനാചരണം നടത്തി. നടക്കാവ് ജില്ലാ ഓഫിസില്‍ നടന്ന ജില്ലാതല പരിപാടികള്‍ കോംപസിറ്റ് റീജിനല്‍ സെന്റര്‍ (സി.ആര്‍.സി) ഡയരക്ടര്‍ ഡോ. റോഷന്‍ ബിജിലി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ പ്രോഗ്രാം ഓഫിസര്‍ എ.കെ അബ്ദുള്‍ ഹക്കീം അധ്യക്ഷനായി. മനോഹരമായ കവിതകള്‍ എഴുതുന്ന ഇബ്‌നിസാം കോര്‍മ്മോത്തിന് ഡി.പി.ഒ മോഹന്‍ കുമാര്‍ ഉപഹാരം നല്‍കി.
കോഴിക്കോട്: ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച് ഇംഹാന്‍സില്‍ നടന്ന പരിപാടികള്‍ ഇംഹാന്‍സ് ഡയരക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒപ്പം ബലൂണ്‍ പറത്തി ഉദ്ഘാടനം നിര്‍വഹിച്ചു. സൈക്കോളജിസ്റ്റ് ഡോ. സുജ മാത്യു, സൈക്യാട്രിക് നഴ്‌സിങ് അസി. പ്രൊഫസര്‍ ഡോ. റീനാ ജോര്‍ജ് എന്നിവര്‍ ബോധവല്‍കരണ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."