ബസില്‍ കടത്തിയ മൂന്നര ലക്ഷവും വെള്ളി ആഭരണങ്ങളും പിടികൂടി
കല്‍പ്പറ്റ: രേഖകളില്ലാതെ ബസില്‍ കടത്തിയ 3,50,000 രൂപയും 8.475 കിലോഗ്രാം വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തു.
ബംങ്കളൂരു-കോഴിക്കോട് എക്സ്പ്രസ് ബസില്‍ നിന്നാണ് 3.5 ലക്ഷം രൂപ പിടികൂടിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് വെള്ളി ആഭരണങ്ങള്‍ പിടികൂടിയത്. ലക്കിടിയില്‍ ചൊവ്വാഴ്ച വൈകീട്ട് 5.30നും 5.45നും ഇടയില്‍ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പണവും വെളളി ആഭരണങ്ങളും പിടികൂടിയത്. കല്‍പ്പറ്റ നിയോജക മണ്ഡലം ചാര്‍ജ് ഓഫിസറും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമായ അബ്ദുല്‍ ഹാരിസ് പരിശോധനയ്ക്ക് നേതൃത്വം നല്കി. സ്പെഷല്‍ വില്ലേജ് ഓഫിസര്‍മാരായ വി. ഗിരീഷന്, ഹരീഷ് ബാബു, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജോജി, സിവില്‍ പൊലിസ് ഉദ്യോഗസ്ഥരായ എ.സി സുരേഷ്, ഷാജിദ്, ഗിരീഷ്, ജാബിര്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."