HOME
DETAILS
MAL
മാലിന്യ നിര്‍മാര്‍ജനത്തിന് പ്രതിപക്ഷം എതിര് നില്ക്കുന്നു: ചെയര്‍പേഴ്സണ്‍
backup
July 08 2018 | 06:07 AM
മഞ്ചേരി: നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും എല്ലാത്തിനും പ്രതിപക്ഷം എതിര് നില്‍ക്കുകയാണെന്ന് നഗരസഭായധ്യക്ഷ വി.എം സുബൈദ പറഞ്ഞു. ടൗണിലാണ് കൂടുതല്‍ മാലിന്യം കുന്നുകൂടിയിരിക്കുന്നത്. ഇവിടെ ചുമതലയുള്ള എല്‍.ഡി.എഫ് അംഗങ്ങള്‍ ശ്രദ്ധിക്കുന്നില്ല. പുറമെ നിന്നുള്ള ആളുകള്‍ മഞ്ചേരിയില്‍ മാലിന്യം കൊണ്ട് വന്നിടുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട് ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നഗരസഭായധ്യക്ഷ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."