പൊടിശല്യത്തിന് പരിഹാരമായി; നാട്ടുകാര്‍ ആശ്വാസത്തില്‍
പത്തിരിപ്പാല: ജലസേചന വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കം കാരണം ഒരുമാസത്തോളമായി രൂക്ഷമായ പൊടിശല്യത്താല്‍ പൊറുതി മുട്ടിയിരുന്ന മണ്ണൂര്‍ പേരടിക്കുന്ന് റോഡിനിരുവശവും താമസിക്കുന്നവര്‍ക്ക് ഇനി ആശ്വസിക്കാം. കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പിടാന്‍ പൊതുമരാമത്ത് റോഡ് വെട്ടിപൊളിച്ചതായിരുന്നു ഈ പൊടി ശല്യത്തിനുള്ള കാരണം. നഗരിപ്പുറം പേരടികുന്ന് റോഡിന്റെ ഇരുവശത്തും താമസിക്കുന്ന ഏകദേശം നൂറോളം കുടുംബങ്ങള്‍ക്കാണ് ഇത് അനുഭവിക്കേണ്ടി വന്നിരുന്നത്.
മണ്ണൂര്‍ കേരളശ്ശേരി പഞ്ചായത്തുകളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി മണ്ണൂര്‍ ആസ്ഥാനമാക്കി ഒരു ബൃഹത് കുടിവെള്ള പദ്ധതി നിര്‍വഹണത്തിനായിരുന്നു റോഡ് പൊളിച്ചതും അതു മൂലം പൊടിശല്യം രൂക്ഷമായതും. 1.5 കി.മി വെട്ടിപൊളിച്ച് പൈപ്പിട്ടു മൂടിയെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ഗതാഗത തടസമുണ്ടായെങ്കിലും പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചതിന് ശേഷം റോഡ് ഗതാഗത യോഗ്യമായെങ്കിലും പൊടി ശല്യത്താല്‍ പൊറുതിമുട്ടിയായിരുന്നു അതു വഴി നാട്ടുകാര്‍ സഞ്ചരിച്ചിരുന്നത്.
പൊടിശല്യം രൂക്ഷമായ കാരണത്താല്‍ റോഡ് സഞ്ചാര യോഗ്യമല്ലാതെ വന്നപ്പോള്‍ റോഡ് ഉപരോധിക്കാന്‍ തീരുമാനിക്കുക ജില്ലാകലക്ടര്‍ക്കും പഞ്ചായത്ത് അധികാരികള്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്ത് അംഗവും അധികാരികളും നിരന്തരം ഇരു വകുപ്പുകളുമായി ബന്ധപ്പെട്ട് പരിഹാരത്തിനുള്ള വഴി തുറക്കുകയായിരുന്നു.
അഞ്ച് കി.മീ ടാറിങ് പൂര്‍ത്തീകരിക്കാനാണ് പദ്ധതി. പൊടി ശല്യം കുറക്കാനായി ഒരു കി.മീ ദൂരത്ത് 1.5 മീറ്റര്‍ വീതിയില്‍ ക്വാറി വേസ്റ്റിടാനും ധാരണയായിട്ടുണ്ട്. ഒരാഴ്ചക്കകം ജലസേചന വകുപ്പിന്റെ പണി കഴിഞ്ഞാല്‍ ഉടന്‍ പൊതുമരാമത്ത് വകുപ്പ് ടാറിങ് പൂര്‍ത്തിയാക്കാനാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."