ഇന്ദ്രധനുസ്സ് രണ്ടാംഘട്ടം മേയ് ഏഴിന്
തിരുവനന്തപുരം: പ്രതിരോധ കുത്തിവെയ്പ് എടുക്കാത്ത കുട്ടികള്‍ക്കും ഭാഗികമായി കുത്തിവെയ്പ് എടുത്തിട്ടുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഇതിന് അവസരമൊരുക്കുന്ന 'മിഷന്‍ ഇന്ദ്രധനുസ്സ് ' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മേയ് ഏഴിന് തുടക്കമാകും. പൂര്‍ണമായി പ്രതിരോധ കുത്തിവെയ്പ് എടുക്കാത്ത അഞ്ച് വയസിനു താഴെയുള്ള 17 കുട്ടികള്‍ മാത്രമാണ് ജില്ലയിലുള്ളതെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മിഷന്‍ ഇന്ദ്രധനുസ്സിന്റെ അവലോകനയോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 14ന് അവസാനിച്ച ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലനുസരിച്ച് ജില്ലയില്‍ ഭാഗിക കുത്തിവെയ്പ് എടുത്ത 16 വയസില്‍ താഴെയുള്ള 404 കുട്ടികളുണ്ട്.
ഏപ്രില്‍, മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഏഴ് മുതല്‍ 14 വരെ തിയതികളിലാണ് പ്രതിരോധ കുത്തിവെയ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക. വ്യാജപ്രചരണങ്ങളിലും അന്ധവിശ്വാസങ്ങളിലും പെട്ട് കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കാതിരിക്കുന്നത് കനത്ത അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നവര്‍ സൂചിപ്പിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി. സവിത, ലോകാരോഗ്യസംഘടനയുടെ സംസ്ഥാന നിരീക്ഷണ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാ രാഘവന്‍, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.പി ബീന, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സിന്ധു എം.പി, ആര്‍.സി എച്ച് ഓഫീസര്‍ ഡോ. പ്രസന്നകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."