പൊന്നാനി താലൂക്കില്‍ ജൂലൈ ആറുവരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ ജൂലൈ ആറിന് അര്‍ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എടപ്പാള്‍ പൊന്നാനി പ്രദേശങ്ങളില്‍ നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ വ്യാപകമായ ടെസ്റ്റുകള്‍ നടത്തും. പനി, ശ്വാസകേശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 79 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു.
പതിനൊന്നാം ദിനത്തിലും ഇന്ന് കൊവിഡ് കേസുകള്‍ നൂറുകടന്നിരിക്കുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശങ്ങളില്‍ നിന്നു വന്നവരാണ്. 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും. സമ്പര്‍ക്കത്തിലൂടെ അഞ്ചുപേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ അഞ്ചുപേര്‍ക്കും ഒന്‍പത് സി.ഐ.എസ്.എഫുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 218 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറു കടന്നത്. അന്ന് 111 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ നാലിന് 84 പേര്‍ക്ക് മാത്രമായിരുന്നു രോഗം. ഇതാണ് ഒറ്റ ദിനം കൊണ്ട് നൂറു കടന്നത്. ജൂണ്‍ ആറിനു 108 ആയി. പിറ്റേന്ന് 107 ആയി. എട്ടാം തീയതി മുതല്‍ വീണ്ടും 91ലേക്കു താണു. അത് തൊട്ടടുത്ത ദിവസം 65ലേക്കെത്തി. പതിനൊന്നു ദിവസം തുടര്‍ച്ചയായി നൂറിനു താഴെയായിരുന്നു കേസുകള്‍. വീണ്ടും ജൂണ്‍ 19നു 118 ആയി. പിറ്റേന്ന് 127 ലേക്കു വളര്‍ന്നു. അടുത്തനാള്‍ 133 ആയി. പിന്നെ ഉയരത്തിലേക്കായിരുന്നു ഓരോ ദിനത്തെയും കേസുകള്‍. 24നും 26നും 150നുമുകളിലെത്തി. അതു 27ാം തിയതി 195 വരെയെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."