ജോസും ജോസഫും പിടക്കോഴികള്‍: കൊത്തി ചാകില്ല, മാണി മുഖ്യമന്ത്രിയാകുമെന്ന ഘട്ടത്തില്‍ പാരവെച്ച മകനാണ് ജോസ് കെ.മാണിയെന്നും പി.സി ജോര്‍ജ്
കൊച്ചി: മാണി മുഖ്യമന്ത്രിയാകുന്ന അവസരമുണ്ടായപ്പോള്‍ പാരവെച്ച മകനാണ് ജോസ് കെ മാണിയെന്നും മാണി സാര്‍ ദിവസം ഒരു ആറോ ഏഴോ തവണ വസ്ത്രം മാറും. ജോസും ചെയ്യാറുണ്ട്. മാണിയും ജോസ് കെ. മാണിയും തമ്മിലുള്ള ഏക യോജിപ്പ് ഞാന്‍ കണ്ടിട്ടുള്ളത് ഇതു മാത്രമാണെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കെ.എം മാണിയുടെ മകനായി ജനിച്ചു എന്നതൊഴിച്ചാല്‍ മാണിയും ജോസ് കെ. മാണിയും തമ്മില്‍ രാഷ്ട്രീയമായി എന്ത് ബന്ധമാണ് ഉള്ളതെന്നും ജോര്‍ജ് ചോദിച്ചു.
ജോസഫ് പക്ഷത്തോടൊപ്പമാണ് ശരി എന്നതിനാലാണ് ജോസ് വിഭാഗത്തെ യു.ഡി.എഫ് പുറത്താക്കിയതെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഒരു കൂട്ടില്‍ രണ്ട് കോഴി വാഴില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
ഒരു കൂട്ടില്‍ രണ്ട് പൂവന് കോഴികളാണെങ്കില്‍ പരസ്പരം കൊത്തുകൂടി ഒന്ന് ചാകും. ഇത് രണ്ടും പിടക്കോഴികളാണ്. പരസ്പരം കൊത്തുകൂടി നില്ക്കുകയേ ഉള്ളൂ. ചാവുകയില്ല. അപ്പോള്‍ പിന്നെ ഒന്നിനെ പുറത്താക്കുകയേ മാര്‍ഗമുള്ളൂ. ഇതാണ് ഇപ്പോള്‍ യു.ഡി.എഫിലും സംഭവിച്ചിരിക്കുന്നത്. ജോസ് വിഭാഗം വാക്ക് പാലിച്ചില്ല എന്നത് വസ്തുതയാണ്.
യുഡിഎഫിന്റെ കെട്ടുറപ്പിന് തന്നെ പ്രശ്നമായിരുന്നു. ഇരു വിഭാഗങ്ങളേയും ഇനിയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."