പ്രവാസി മടക്കം: വന്ദേ ഭാരത് മിഷൻ വിമാന സർവ്വീസിൽ സഊദിയിൽ നിന്ന് വൻ നിരക്കിളവ്, കേരളത്തിലേക്ക് 908 റിയാൽ മാത്രം
റിയാദ്: വന്ദേ ഭാരത് മിഷൻ വിമാന സർവ്വീസിൽ വൻ നിരക്കിളവ്. നാലാം ഘട്ടത്തിലാണ് എയർ ഇന്ത്യ ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചത്. ടിക്കറ്റ് ചാർജും മൂല്യവർധിത നികുതിയുമടക്കം ഏകദേശം 908 റിയാലാണ് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ഈടാക്കുന്നത്. വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ജൂലൈ മൂന്നു മുതൽ പത്തുവരെയുള്ള തിയതികളിൽ 11 വിമാനങ്ങളാണ് സഊദിയിലെ റിയാദ്, ദമാം, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് പറക്കുന്നത്. ഈ സർവ്വീസുകളിലാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതുവരെയുള്ള സർവീസുകളേക്കാൾ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് എയർ ഇന്ത്യ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 950 റിയാൽ മുതലായിരുന്നു നിരക്ക്. പിന്നീട് 1250 ലെത്തി. മൂന്നാം ഘട്ടം 1700 മുകളിലെത്തിയിരുന്നു. അതേസമയം, കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് നാലാം ഘട്ടത്തിൽ 1200 റിയാലാണ് ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."