HOME
DETAILS

മെട്രോ രണ്ടാം ഘട്ടം മതിയായ വിലയും പുനരധിവാസ പാക്കേജും ഉടമകളെ മുന്‍കൂട്ടി അറിയിക്കണമെന്ന്

  
backup
July 08 2018 | 08:07 AM

%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%ae%e0%b4%a4%e0%b4%bf


കാക്കനാട്: കൊച്ചി മെട്രോ രണ്ടാം ഘട്ടം കാക്കനാട്ടേക്ക് ദീര്‍ഘിപ്പിക്കുന്ന പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് മതിയായ വിലയും പുനരധിവാസ പാക്കേജും മുന്‍കൂട്ടി ഉടമകളെ അറിയിക്കണമെന്ന് ആവശ്യം ശക്തമായി. ഇതു സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഭൂഉടമകള്‍ ആവശ്യപ്പെട്ടു. മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് സര്‍ക്കാര്‍ ഏല്‍പ്പിച്ച ഏജന്‍സിയേയും ഭൂഉടമകളേയും ഒന്നിച്ചിരുത്തി ട്രാക്ക് സംഘടിപ്പിച്ച സംവാദത്തിലാണ് അവരുടെ ആശങ്കള്‍ നിരത്തിയത്. അയ്യനാട് സര്‍വിസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച സംവാദ ചടങ്ങില്‍ ട്രാക്ക് പ്രസിഡന്റ് കെ.എം അബ്ബാസ് അധ്യക്ഷത വഹിച്ചു.
ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ മെട്രോ പദ്ധതി നടപ്പിലാക്കിയതില്‍ വ്യാപാരികള്‍ക്കും, സ്ഥലം വിട്ടുനല്‍കിയവര്‍ക്കും, പൊതുജനങ്ങള്‍ക്കും ഉണ്ടായ ദുരിതങ്ങളും, നഷ്ടങ്ങളും രണ്ടാം ഘട്ട പദ്ധതിയില്‍ ഉണ്ടാകരുത്.പാലാരിവട്ടം മുതല്‍ കാക്കനാട് വരെ സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോഴുള്ള മാര്‍ക്കറ്റ് വില നല്‍കണം. കച്ചവടക്കാരുടെ പുനരധിവാസം മുന്‍കൂട്ടി അറിയിക്കണം.
കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അത് നഷ്ടപ്പെടുമ്പോള്‍ യോഗ്യത അനുസരിച്ച് അവര്‍ക്ക് കെ.എം.ആര്‍.എല്‍ തൊഴില്‍ നല്‍കണം, ഗതാഗത ദുരിതങ്ങള്‍ ഒഴിവാക്കുവാന്‍ പാരലല്‍ റോഡുകള്‍ ഒരുക്കണം, തമ്മനം, ചക്കര പറമ്പ്, വെണ്ണല,പാലച്ചുട്, ഈച്ചമുക്ക്,സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ എത്തുന്ന പുതിയ റോഡ് പൂര്‍ത്തിയാക്കണം. പാലാരിവട്ടം ബൈപാസ് സിഗ്‌നല്‍ ജങ്ഷന്‍ മുതല്‍ തൃക്കാക്കര ഭാഗത്തേക്കുള്ള പൈപ്പ് ലൈന്‍ റോഡ്, മരോട്ടി ചുവട് എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്‌സ് റോഡ്, ചെമ്പ് മുക്ക് പാറക്കാട്ട് ടെമ്പിള്‍ കെന്നഡി മുക്ക് റോഡ്, പടമുഗള്‍ സാറ്റ് ലൈറ്റ് പാലച്ചുവട് റോഡ്,, എന്നീ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം. പ്രദേശത്തെ വെള്ളക്കെട്ട് ഒഴുവാക്കുന്നതിന് മികച്ച രീതിയിലുള്ള കാനകളും, ഓടകളും നിര്‍മിക്കണം.
വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് മെട്രോ സ്റ്റേഷനുകളിലും, സര്‍ക്കാര്‍ കെ.എം.ആര്‍ എല്ലിന് കാക്കനാട് വിട്ടു നല്‍കിയിട്ടുള്ള സ്ഥലത്തെ ബിസിനസ് സിറ്റിയിലോ കടമുറികള്‍ നല്‍കണം. കാക്കനാട് സിവില്‍ സ്റ്റേഷന്‍ സിഗ്‌നല്‍ ജംഗ്ഷന് വടക്കുഭാഗം സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡിനോട് ചേര്‍ന്ന് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനടുത്ത് കാക്കനാട്ടെ പ്രധാന മെട്രോ സ്റ്റേഷന്‍ വരുന്നതാണ് കൂടുതല്‍ മെട്രോ യാത്രക്കാരെ ലഭിക്കുവാന്‍ സാദ്ധ്യതയെന്നും അഭിപ്രായം ഉണ്ടായി.
സിവില്‍ സ്റ്റേഷന്‍, ജില്ലാ പഞ്ചായത്ത്, നഗരസഭാ, സഹകരണാശുപത്രി, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ലീഗല്‍ മെട്രോ ള ജി, പ്രസ്സ് അക്കാദമി, സര്‍ക്കാര്‍ പ്രസ്സ്, കെ.ബി.പി.എസ്സ്. മറ്റു സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ എല്ലാം ഈ ഭാഗത്താണ്.നഗരസഭ ബസ്സ്റ്റാന്റും നഗരസഭ പുതുതായി വിഭാവനം ചെയ്തിട്ടുള്ള ബസ്സ് ടെര്‍മിനലും ഈ ഭാഗത്താണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പൊതുജനങ്ങള്‍ക്കും മെട്രോയില്‍ യാത്ര ചെയ്യാന്‍ സൗകര്യം സ്റ്റേഷന്‍ ഇവിടെ വരുന്നതാണെന്നും നഗരസഭ കൗണ്‍സിലര്‍മാര്‍, വ്യാപാരികള്‍, ട്രാക്ക് ഭാരവാഹികളും നിര്‍ദേശം വച്ചു.
ബാധിത പ്രദേശത്തെ താമസക്കാര്‍ക്കും, കച്ചവട സ്ഥാപനങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനും,ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസ് യൂനിറ്റാണ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കഴിഞ്ഞ ഒരു മാസമായി നടത്തി വരുന്ന ഫീല്‍ഡ് പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക റിപ്പോര്‍ട്ട് ഈ ആഴ്ച ജില്ലാ കലക്ടര്‍ക്ക് നല്‍കുമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സാജു പറഞ്ഞു തുടര്‍ന്നും ഇതുപോലെ വേദികള്‍ സംഘടിപ്പിച്ച് നിര്‍ദേശങ്ങളും, ആവശ്യങ്ങളും ഉന്നയിക്കാമെന്നും അതെല്ലാം കൂട്ടി ചേര്‍ത്ത് പൂര്‍ണ്ണമായ റിപ്പോര്‍ട്ട് പിന്നീട് നല്‍കുമെന്നും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
ആദ്യഘട്ട പദ്ധതിയിലുണ്ടായ കാലതാമസം ഇനി ഉണ്ടാകുകയില്ല. സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുവാനാണ് വ്യാപാരികളുടേയും, ട്രാക്കിന്റേയും കൂട്ടായ്മ സംഘടിപ്പിച്ചത്. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും നിര്‍മാണം തുടങ്ങുകയുള്ളു.
വ്യാപാരികളും, ഭൂ ഉടമകളുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തുമെന്നും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സാജു വിശദീകരണത്തില്‍ വ്യക്തമാക്കി. നഗരസഭ കൗണ്‍സിലര്‍മാരായ പി.വി, സന്തോഷ്, ഇ.എം.മജീദ്, റുക്കിയ മുഹമ്മദാലി, ജാന്‍സി ജോര്‍ജ്, അഡ്വ.ഷിഹാബ്, സോമി റജി, ട്രാക്ക് ജനറല്‍ സെക്രട്ട റിസലീം കുന്നുംപുറം., വൈ.. പ്രസിഡന്റ് ടി.കെ.മുഹമ്മത്, ട്രഷറര്‍ പുരുഷോത്തം പട്ടേല്‍, പ്രോ ഗ്രാം ഓഫീസര്‍ ഷീബ, ഐ.എന്‍ റ്റി.യു.സി.നേതാവ് പി.പി.അലിയാര്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ അസീസ് മൂലയില്‍, എന്‍.എ. അലി, ഇന്ദു കുമാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ രമണി ജോണ്‍സണ്‍, ഹനീഫ, അപ്പുട്ടി, എന്നിവര്‍ ഭൂഉടമകള്‍ക്കും, വ്യാപാരികള്‍ക്കും ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളെ കുറിച്ച് വിശദീകരിച്ചു.വിവിധ റസിഡന്റ് സ് അസോസിയേഷന്‍ വ്യാപാരി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago