പിണറായിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല: മുല്ലപ്പള്ളി
തിരുവനന്തപുരം: പ്രളയകാലത്ത് ഡാമുകള്‍ തുറന്നതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി കണ്ടെത്തിയ സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട സര്‍ക്കാര്‍ അവരുടെ ഘാതകരായെന്ന ആരോപണം പൂര്‍ണമായും ശരിവയ്ക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.
പ്രളയം കൈകാര്യംചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതിനാല്‍ വിശദമായ ജുഡിഷ്യല്‍ അന്വേഷണമാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയോട് ആവശ്യപ്പെടുന്നത്.
ജനങ്ങളെ പ്രളയത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച ഭരണാധികാരികള്‍ക്കെതിരേ മനഃപൂര്‍വമായ നരഹത്യക്ക് കേസെടുക്കണം.
ജനങ്ങളെ മഹാദുരന്തത്തിലേക്ക് തള്ളിവിട്ട സര്‍ക്കാരിനെ ജനമധ്യത്തില്‍ പരസ്യവിചാരണ ചെയ്യണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."