ഹെറിറ്റേജ് സെന്റര്‍ നിര്‍മാണോദ്ഘാടനം നാളെ
തൊടുപുഴ: സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ് ആധുനിക സംവിധാനങ്ങളോടെ കുയിലിമലയില്‍ സ്ഥാപിക്കുന്ന ആര്‍ക്കൈവ്സ് മ്യൂസിയത്തിന്റെയും ഹെറിറ്റേജ് സെന്ററിന്റെയും നിര്‍മ്മാണോദ്ഘാടനം നാളെ രാവിലെ 11ന് പുരാരേഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും.
വൈദ്യുതിമന്ത്രി എം.എം മണി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ റോഷി അഗസ്റ്റിന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ജോയ്സ് ജോര്‍ജജ് എം.പി മുഖ്യാതിഥി ആയിരിക്കും.
എം.എല്‍.എമാരായ പി.ജെ. ജോസഫ്, എസ്. രാജേന്ദ്രന്, ഇ.എസ്. ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ കലക്ടര്‍ ജി.ആര് ഗോകുല്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, മ്യൂസിയം ഡയറക്ടര്‍ കെ.ഗംഗാധരന്, ജനപ്രതിനിധികളായ ആഗസ്തി അഴകത്ത്, ആന്‍സി തോമസ്, ലിസമ്മ സാജന്, അമ്മിണി ജോസ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതവും ആര്‍ക്കിവിസ്റ്റ് ആര്. അശോക് കുമാര്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."