കൊടുമ്പില്‍ മാലിന്യം പെരുകുന്നു
പാലക്കാട്: ചിറ്റൂര്‍-പാലക്കാട് റോഡില്‍ കൊടുമ്പ് ബസ് സ്റ്റോപ്പ് മുതല്‍ കമല സ്‌റ്റോപ്പ് വരെയുള്ള റോഡിനിരുവശങ്ങളിലുമായി മാലിന്യം കുമിഞ്ഞുകൂടുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കൂടുതലുമുള്ളത്. റോഡിന്റെ ഇരുവശങ്ങളിലായി നിരനിരയായാണ് മാലിന്യങ്ങളുള്ളത്. മാലിന്യങ്ങള്‍ നിക്ഷേപിക്കരുത് എന്ന ബോര്‍ഡിനുതാഴെയും പ്ലാസ്റ്റിക് കൂമ്പാരമുണ്ട്. കാറ്റില്‍ ഈ മാലിന്യങ്ങള്‍ അടുത്ത പാടങ്ങളിലേക്ക് ചിതറികിടക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കു പുറമെ മറ്റ് പച്ചക്കറി-മാംസ മാലിന്യങ്ങളുമുണ്ട്. ഇരുട്ടിന്റെ മറവിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. അടുത്ത് വീടുകളൊന്നുമില്ലാത്തതിനാല്‍ പരാതികളൊന്നും അറിയിച്ചിട്ടില്ല. ദുര്‍ഗന്ധം വമിക്കുന്നത് വാഹനയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഈ മാലിന്യങ്ങള്‍ ശേഖരിക്കാനോ ശരിയായ രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സംവിധാനമില്ലാത്തതും അധികാരികളുടെ അനാസ്ഥയും മൂലമാണ് മാലിന്യങ്ങള്‍ കുന്നുകൂടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."