വനിതാ സ്ഥാനാര്‍ഥിക്കെതിരേ മോശം പരാമര്‍ശവുമായി എല്‍.ഡി.എഫ് കണ്‍വീനറും
പ്രചാരണം കത്തിക്കയറിയപ്പോള്‍ നാക്കുപിഴച്ച് അവസാനം വിവാദത്തില്‍ പെട്ടിരിക്കുന്നത് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരേ അശ്ലീല പരാമര്‍ശം നടത്തിയതാണ് വിജയരാഘവനു വിനയായത്. 'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട് '- ഇതായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.
സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് വിജയരാഘവന് നടത്തിയതെന്ന ആരോപണം ശക്തമാണ്. ഇതാണ് പാര്‍ട്ടി തന്നെ ശാസിക്കാന്‍ ഇടയാക്കിയതും. എന്നാല്‍ പാര്‍ട്ടി ശാസനകൊണ്ടൊന്നും അശ്ലീല പരാമര്‍ശത്തിന്റെ വിവാദം തീരില്ല. പരാമര്‍ശത്തിനെതിരേ രമ്യ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ കേസും വിവാദവും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."