ആരും ആഗ്രഹിക്കാത്ത തീരുമാനം; പുനഃപരിശോധിക്കും: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം കൊല്ലം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫ് പുറത്താക്കിയത് ആരും ആഗ്രഹിക്കാത്ത തീരുമാനമാണെന്നും തീരുമാനം പുനഃപരിശോധിക്കുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശ്നം പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് യു.ഡി.എഫ് നേതൃത്വത്തിന് ഒരു തീരുമാനമെടുക്കേണ്ടിവന്നത്. ധാരണ നടപ്പിലാക്കുന്ന സാഹചര്യം വന്നാല്‍ ചര്‍ച്ചക്കുള്ള സാഹചര്യം തന്നെയാണുള്ളതെന്നും അടഞ്ഞ അധ്യായമായി കാണുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഇതോടെ ജോസും സംഘവും ധാരണ നടപ്പാക്കാന്‍ തയാറായാല്‍ യു.ഡി.എഫിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നെന്ന വ്യക്തമായ സൂചനയാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്. ജോസ് പക്ഷം പോയതിനെക്കുറിച്ച് ആശങ്കപ്പെടാതെ അവര്‍ തിരിച്ചുവരുമെന്ന ആത്മവിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
അതേസമയം ജോസ് കെ. മാണിയുമായി രാഷ്ട്രീയമായോ വ്യക്തിപരമായോ അഭിപ്രായ വ്യത്യാസമില്ലെന്നും മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടിയാണ് തീരുമാനമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പറഞ്ഞു.
മുന്നണിമര്യാദ എല്ലാവരും പാലിക്കണം. അത് പാലിക്കാതിരുന്നതാണ് നടപടിക്ക് കാരണം. ഈ പ്രശ്നം പരിഹരിച്ചാല്‍ മറ്റു പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."