ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞു
എരുമപ്പെട്ടി: ചിറ്റണ്ടയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിക്കുന്ന റിലയന്‍സ് ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് ചിറ്റണ്ട പടിഞ്ഞാറ്റുമുറി മഠത്തില്‍പടി കോളനിയില്‍ പട്ടന്മാരുവളപ്പില്‍ സൂര്യന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് ടവര്‍ നിര്‍മിക്കുന്നത്.പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്.
വാര്‍ഡ് മെമ്പര്‍ ഷീബ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ജിയോ ഫോണിന്റെ ടവര്‍ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞത്.
വാര്‍ഡ് മെമ്പറുടേയോ നാട്ടുകാരുടേയോ അനുമതിയില്ലാതെയാണ് ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയതെന്ന് മെമ്പര്‍ ഷീബ രാധാകൃഷ്ണന്‍ ആരോപിച്ചു.തുടര്‍ന്നും നിര്‍മാണ പ്രവര്‍ത്തനം നടന്നാല്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും മെമ്പര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."