HOME
DETAILS
MAL
മദ്യശാലക്കെതിരേ എക്സൈസ് ഓഫിസിന് മുന്നില്‍ ധര്‍ണ
backup
April 22 2017 | 21:04 PM
വടക്കാഞ്ചേരി: മങ്കര ലക്ഷം വീട് കോളനിക്ക് സമീപം വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡ് വിദേശമദ്യവില്‍പ്പനശാല അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസിന് മുന്നില്‍ കൂട്ടധര്‍ണ നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും, ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരിയുമായ എം.ആര് സോമനാരായണന്‍ ഉദ്ഘാടനം ചെയ്തു. മങ്കര മഹല്ല് പ്രസിഡന്റ് എം.കെ അബ്ദുള്‍ റഹ്മാന് അധ്യക്ഷനായി. കരുമത്ര പള്ളി വികാരി ഫാ. ജോബി പുത്തൂര്‍, നാസര്മങ്കര, അബ്ദുള്‍ റസാഖ്, ഭാഗീരഥി വിജയന്, മോളി ബാബു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."