കെ.പി.എസ്.ടി.എ ധര്‍ണ നടത്തി
നെയ്യാറ്റിന്‍കര: കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ സംരക്ഷകരെന്ന് മേനി നടിക്കുകയും പരോക്ഷമായി ഈ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതുമായ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.പി.എസ്.ടി.എ) നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ ധര്‍ണ സംഘടിപ്പിച്ചു.
വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, സ്കൂള്‍ മാനേജര്‍മാരുടെ ശിക്ഷാധികാരം എടുത്തുകളയുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് ശമ്പളം നല്‍കുക, കുടിശിക ക്ഷാമബത്ത മുഴുവനായി അനുവദിക്കുക, ശമ്പള കമ്മിഷനെ നിയമിക്കുക, അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചു പൂട്ടുക, ജില്ലാന്തര സ്ഥലംമാറ്റം ലഭിച്ചവരുടെ സര്‍വിസ് പരിഗണിക്കുക, വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ സംഘടിപ്പിച്ചത്.
ജില്ലാ സെക്രട്ടറി രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ്സെന്‍, ആത്മകുമാര്‍, മോഹന്‍കുമാര്‍, അംബിലാല്‍, ഷെറി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."