മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു
തിരുവനന്തപുരം: സേവായൂനിയന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. തദ്ദേശീയ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കുക, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യം നിരോധിക്കുക, ഐസ് ഫാക്ടറി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക, മാര്‍ക്കറ്റുകളില്‍ മത്സ്യംതരംതിരിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
മത്സ്യവില്പനയ്ക്കുള്ള പാത്രങ്ങളും തലയില്‍ ചുമന്നായിരുന്നു മാര്‍ച്ച്. സേവായൂനിയന് സംസ്ഥാന സെക്രട്ടറി സോണിയാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
മത്സ്യത്തില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ത്തിട്ടുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് പ്രാദേശിക മത്സ്യവില്പന ഇടിയുമ്പോള്‍, വന്‍കിട ഓണ്‍ലൈന്‍ വില്പന തകര്‍ക്കുകയാണെന്ന് അവര്‍ പറഞ്ഞു.
മാര്‍ക്കറ്റുകളിലെ അസൗകര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. മെഴ്സി ആന്റണി, ഗീതാദാസ്, അമല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."