വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരുക്ക് നിരവധി വള്ളങ്ങള്‍ക്ക് കേടുപാട്
വിഴിഞ്ഞം: അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റും കടല്‍ക്ഷോഭവും വിഴിഞ്ഞം തീരത്തെ ആശങ്കയിലാക്കി. ശക്തമായകാറ്റില്‍ പെട്ട് വള്ളത്തില്‍ മറിഞ്ഞ് വീണ് മത്സ്യത്തൊഴിലാളിക്ക് പരുക്കേറ്റു.
പുല്ലുവിള പള്ളം സ്വദേശി ഗ്രിഗറി (38)നാണ് വള്ളത്തില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ കോവളം ഭാഗത്ത് കടലില്‍ വെച്ചായിരുന്നു അപകടം.
അപ്രതീക്ഷിതമായി കടലില്‍ കാറ്റും തിരയും ശക്തമായതോടെ നിരവധി പേര് മീന്‍ പിടുത്തമുപേക്ഷിച്ച് കരയില്‍ വള്ളമടുപ്പിച്ചു.
ഉച്ചക്ക് ശേഷം കാലാവസ്ഥ മുന്നറിയിപ്പ് കൂടിയെത്തിയതോടെ വിഴിഞ്ഞം തുറമുഖം ഏതാണ്ട് വിജനമായി.
തിരത്തുണ്ടായിരുന്ന നിരവധി വള്ളങ്ങള്‍ക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മത്സ്യബന്ധന സീസണ് തുടങ്ങിയ ശേഷം ഇതാദ്യമായാണ് കടല്‍ക്ഷോഭം ശക്തമാകുന്നത്.
ഇതോടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് മൈക്കില്‍ കൂടിയും പള്ളികള്‍ വഴിയും അധികൃതര്‍ നല്കി. തുടര്‍ച്ചയായുണ്ടാകുന്ന കടല്‍ക്ഷോഭത്തില്‍ തീരദേശവാസികള്‍ ആശങ്കാകുലരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."