എസ്.ബി.ടി ലയനം: ഡാറ്റാ കൈമാറ്റം പൂര്‍ത്തിയായി
തിരുവനന്തപുരം: എസ്.ബി.ഐ-എസ്.ബി.ടി ലയനവുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും പൂര്‍ത്തിയായി. ഇന്നലെ എസ്.ബി.ടി ഉപഭോക്താക്കളുടെ ഡാറ്റാ കൈമാറ്റം പൂര്‍ത്തിയായതോടെയാണ് ലയന നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഡാറ്റ കൈമാറ്റം പൂര്‍ത്തിയായതിനാല്‍ നിലവിലെ എസ്.ബി.ടി ഉപഭോക്താക്കളെല്ലാം എസ്.ബി.ഐ ഉപഭോക്താക്കളായി. നാളെ മുതല്‍ എസ്.ബി.ടി ഇടപാടുകാര്‍ക്കു രാജ്യത്തെ ഏത് എസ്.ബി.ഐ ശാഖയിലുമെത്തി സേവനം തേടാം.
എസ്.ബി.ടിക്കു കീഴിലുള്ള എല്ലാ അക്കൗണ്ടുകളും എസ്.ബി.ഐയിലേക്കു ലയിപ്പിക്കുന്ന പ്രവൃത്തി വെള്ളിയാഴ്ച രാത്രി 11.15ന് ആരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരു ബാങ്കുകളുടെയും ഉപഭോക്തൃ സേവനം തടസപ്പെട്ടിരുന്നു. ഇന്നലെ രാവിലെ ആറിന് എസ്.ബി.ഐയും 11.30ന് പഴയ എസ്.ബി.ടി അക്കൗണ്ടുകളും വീണ്ടും പ്രവര്‍ത്തനസജ്ജമായി. ലയിച്ചു കഴിഞ്ഞ എസ്.ബി.ടി ശാഖകളില്‍ നാളെ മുതല്‍ എല്ലാ ഇടപാടുകളും സാധ്യമാകും.
അഞ്ച് അനുബന്ധ ബാങ്കുകളില്‍ എസ്.ബി.ടിയുമായാണ് എസ്.ബി.ഐയുടെ ആദ്യ ഡാറ്റാ കൈമാറ്റം നടന്നത്. തുടര്‍ന്നുള്ള ആഴ്ചകളില്‍ മറ്റ് അനുബന്ധ ബാങ്കുകളുടെ ഡാറ്റ എസ്.ബി.ഐയുമായി സംയോജിപ്പിക്കുന്നതിനാല്‍ മെയ് 27 വരെ എസ്.ബി.ഐ ഇടപാടുകള്‍ ഇടയ്ക്കിടെ തടസപ്പെടുമെന്നാണ് ബാങ്കുമായി ബന്ധപ്പെട്ടവര്‍ നല്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."