HOME
DETAILS
MAL
ബി.ജെ.പിയെ അകറ്റാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറെന്ന് മമതാ ബാനര്‍ജി
backup
July 08 2018 | 14:07 PM
കൊല്‍ക്കത്ത: ബി.ജെ.പിയെ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്നാല്‍ പ്രാദേശികപാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ പ്രശ്നമുണ്ടെന്നും മമത പറഞ്ഞു.
സോണിയാ ഗാന്ധിയുമായി നല്ല ബന്ധത്തിലാണ്. ശിവസേന അടക്കം എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് കിട്ടിയാല്‍ ബി.ജെ.പി വിരുദ്ധ മുന്നണിയെ കോണ്‍ഗ്രസിന് നയിക്കാം. പ്രാദേശിക പാര്‍ട്ടി കൂട്ടുകെട്ടിനാണ് മുന്‍തൂക്കമെങ്കില്‍ ആ പാര്‍ട്ടികള്‍ നിര്‍ണായകമാകും.
പ്രധാനമന്ത്രി പദമല്ല തന്റെ ലക്ഷ്യമെന്നും കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാല്‍ രാഹുലിന് പ്രധാനമന്ത്രിയാകാമെന്നും വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ മമത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."