HOME
DETAILS

തിരികെ വരുന്ന പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതി: നടപ്പാക്കുക സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി

  
backup
July 01 2020 | 13:07 PM

dream-kerala-project-in-kerala-govt

തിരുവനന്തപുരം: തിരികെ വരുന്ന പ്രവാസികളെ സമാശ്വസിപ്പിക്കുവാനായി പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി. ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.

തിരികെ വരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ഒട്ടേറെ നടപടികള്‍ സംസ്ഥാനം സ്വീകരിച്ചതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. കൊവിഡ് മഹാമാരി രംഗത്ത് മറ്റൊരു പ്രതിസന്ധി ഉണ്ടാക്കി. സാമ്പത്തികാഘാതം എല്ലാ രാജ്യത്തെയും ബാധിച്ചു. തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരികെ വരുന്നു. ഇത് സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തി.

തുടര്‍ന്നാണ് ഡ്രീം കേരള പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരികെ വരുന്ന വിവിധ മേഖലയിലെ വിദഗ്ദ്ധരുണ്ട്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തും. സംസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനത്തിന് നിര്‍ദ്ദേശവും ആശയവും സമര്‍പ്പിക്കാം. ആശയം നടപ്പിലാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഹാക്കത്തോണ്‍ നടത്തും. വിദഗ്േധാപദേശം നല്‍കാന്‍ യുവ ഐ.എ.എസ് ഓഫീസര്‍മാരുടെ സമിതിയെ നിയോഗിക്കും. ആശയങ്ങള്‍ അതത് വകുപ്പുകള്‍ക്ക് വിദഗ്ധ സമിതി നല്‍കും. ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും.

മുഖ്യമന്ത്രി ചെയര്‍മാനായ സ്റ്റിയറിങ് കമ്മിറ്റിയെ രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് ഡോ.കെ.എം എബ്രഹാം ചെയര്‍മാനായി സമിതിയെ രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ വിര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കര്‍ഷകനാണ്.. കളപറിക്കാന്‍ ഇറങ്ങിയതാ...'; പരസ്യവിമര്‍ശനം തുടര്‍ന്ന് എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

കായികമേളയ്ക്ക് ഇന്ന് പരിസമാപ്തി; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

Kerala
  •  a month ago
No Image

പറന്നുയര്‍ന്ന് സീപ്ലെയിന്‍; ഇടുക്കിയിലേക്കുള്ള പരീക്ഷണ പറക്കല്‍ വിജയകരം, മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡിങ്

Kerala
  •  a month ago
No Image

വില കുതിക്കുന്നു : ഇനി അടുക്കള സമരം

Kerala
  •  a month ago
No Image

മാലിന്യമുക്ത കേരളത്തിനായി കുട്ടികളുടെ ഹരിതസഭ; ശിശുദിനത്തിൽ പഞ്ചായത്ത് തലത്തിൽ  ചേരും

Kerala
  •  a month ago
No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago