HOME
DETAILS

കൊവിഡ് കാലത്തും അവഗണന: ഡോക്ടര്‍മാര്‍ സഹനദിനമായി ആചരിച്ചു

  
backup
July 02, 2020 | 1:56 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8-%e0%b4%a1%e0%b5%8b

 


തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ആവശ്യമായ വിശ്രമം അനുവദിക്കാതെയും മറ്റ് ആവശ്യങ്ങളോട് മുഖംതിരിച്ചും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ഡോക്ടര്‍മാരുടെ ദിനം സഹനദിനമായി ആചരിച്ചു. സഹനദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ അധികം സേവനം നടത്തി. സഹനദിന ബാഡ്ജും കറുത്ത റിബണും ധരിച്ചാണ് ഡോക്ടര്‍മാര്‍ ആശുപത്രികളിലെത്തിയത്. ഡോക്ടേഴ്‌സ് ദിനവുമായി ബന്ധപ്പെട്ട ആദരവുകളും അനുബന്ധ ചടങ്ങുകളും ബഹിഷ്‌കരിക്കുകയും ചെയ്തു.
ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് മതിയായ വിശ്രമം ഉറപ്പാക്കുക, അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്ന ചാര്‍ജ് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് പകരം അവധി അനുവദിക്കുക, ആശുപത്രിയ്ക്ക് പുറത്തുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കുക, ആരോഗ്യ വകുപ്പ് ജീവനക്കാരെ ശമ്പളം തടഞ്ഞു വയ്ക്കലില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെ.ജി.എം.ഒ.എ മുന്നോട്ടുവയ്ക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ അവഗണിക്കുന്നത് അപലപനീയമാണെന്നും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ ജോസഫ് ചാക്കോയും സെക്രട്ടറി ഡോ.ജി.എസ് വിജയകൃഷ്ണനും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  3 days ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  3 days ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  3 days ago
No Image

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു

National
  •  3 days ago
No Image

77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ; പരേഡ് 10.30ന് കർത്തവ്യപഥിൽ നടക്കും

National
  •  3 days ago
No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  3 days ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  3 days ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  3 days ago
No Image

വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രണയനൈരാശ്യത്തെത്തുടർന്ന് പ്രതികാരം; മുൻ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവെച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ

National
  •  3 days ago