ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് പരിശീലന ക്ലാസ്
പൊന്നാനി: പൊന്നാനി നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് മുന്നോടിയായി പരിശീലന ക്ലാസ് ആരംഭിച്ചു. ലൈസന്‍സ് നേടിയവര്‍ക്ക് നഗരസഭ സൗജന്യമായി സ്കൂട്ടറുകള് വിതരണം ചെയ്യും. അംഗ പരിമിതിയുള്ള മുപ്പത് പേര്‍ക്കാണ് നഗരസഭ ആദ്യഘട്ടത്തില്‍ സ്കൂട്ടറുകള് നല്‍കുന്നത്.
സ്കൂട്ടറുകള് നല്കാന് ഉദ്ദേശിക്കുന്നവര്‍ക്ക് ലൈസന്‍സ് എടുത്തെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വാഹനങ്ങള്‍ വിതരണം ചെയ്യുക. ആദ്യഘട്ടമെന്ന നിലയില്‍ അംഗ പരിമിതരായ മുപ്പത് പേരുടെ ലേണിംഗ് ടെസ്റ്റ് നടത്തിയതില്‍ 28 പേരും പാസായി. മറ്റു രണ്ടു പേര്‍ക്ക് കൂടി ഉടന്‍ ലേണിംഗ് ടെസ്റ്റ് നടത്തും.
ലേണിംഗ് വിജയിച്ചവര്‍ക്കാണ് ഇരുചക്രവാഹനത്തില്‍ പരിശീലനം നല്‍കിയത്. 24നാണ് ഡ്രൈവിങ് ടെസ്റ്റ്. തുടര്‍ന്ന് സ്കൂട്ടറുകള് വിതരണം ചെയ്യാനാണ് തീരുമാനം. പരിശീലന ക്ലാസിന് നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഒ.ഒ. ശംസു. നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."