HOME
DETAILS
MAL
തുക നല്‍കിയില്ല; പ്രക്ഷോഭത്തിനൊരുങ്ങി കരാറുകാര്‍
backup
April 04 2019 | 05:04 AM
കണ്ണൂര്‍: സാമ്പത്തിക വര്‍ഷം അവസാനിച്ചിട്ടും ജില്ലയിലെ കരാറുകാര്‍ക്ക് ലഭിക്കാനുള്ള തുക കിട്ടാത്തതിനാല്‍ നിര്‍മാണ മേഖലയാകെ പ്രതിസന്ധിയിലാണെന്ന് ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റേയും ഗ്രാമപഞ്ചായത്തുകളുടേയും മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ തുക ലഭിച്ചിട്ടില്ല. നര്‍മാണ മേഖലയിലെ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുകയും കരാറുകാരുടെ നിരക്ക് കുറക്കുകയും ചെയ്തത് പ്രധിഷേധര്ഹമാണ്. സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കേണ്ട ഇതര ജോലികള്‍ നിര്‍ത്തിവെക്കേണ്ടിവരുമെന്ന് ജില്ലാ പ്രസിഡന്റ് പി. ബാലകൃഷ്ണന്, സെക്രട്ടറി പി.പി അബ്ദുല്റഹ്മാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."