HOME
DETAILS
MAL
എം.പി ഫണ്ട് അവലോകന യോഗം
backup
July 15 2016 | 20:07 PM
കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച അവലോകന യോഗം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ടി. ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കൂടുതല്‍ ഫലപ്രദമായി ഫണ്ട് വിനിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ പ്ലാനിങ് ഓഫിസര്‍, ഫിനാന്‍സ് ഓഫിസര്‍, എം.പിയുടെ പ്രതിനിധി, പഞ്ചായത്ത് സെക്രട്ടറിമാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."