സി വിജില്‍: ഇതിനകം ലഭിച്ചത് 800ലേറെ പരാതികള്‍
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി സിവിജില്‍ മൊബൈല്‍ ആപ്പില്‍ പരാതികളുടെ പ്രളയം. മാര്‍ച്ച് 18നു ആരംഭിച്ച ആപ്പില്‍ 850ഓളം പരാതികളാണ് ജില്ലയില്‍ നിന്നു ലഭിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, സ്തൂപങ്ങള്‍, ചുവരെഴുത്തുകള്‍, പണം കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജിലില്‍ കൂടുതലായും ലഭിച്ചത്.
ലഭിച്ച പരാതികളില്‍ 762 എണ്ണത്തില്‍ നടപടികള്‍ കൈകൊള്ളുകയും 73 പരാതികള്‍ കഴമ്പില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒഴിവാക്കുകയും ചെയ്തു. 500 ഓളം പരാതികളില്‍ 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ചു. 185 പരാതികള്‍ ലഭിച്ച കണ്ണൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍. 21 പരാതികള്‍ ലഭിച്ച തലശ്ശേരി മണ്ഡലത്തിലാണ് ഏറ്റവും കുറവ്. പയ്യന്നൂര്‍ 27, കല്യാശ്ശേരി 80, തളിപ്പറമ്പ് 51, ഇരിക്കൂര്‍ 66, അഴീക്കോട് 96, കണ്ണൂര്‍ 185, ധര്‍മടം 31, കൂത്തുപറമ്പ് 33, മട്ടന്നൂര്‍ 162, പേരാവൂര്‍ 89 എന്നിങ്ങനെയാണ് ലഭിച്ച പരാതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."